" ബിഗ്ബ്രദർ " ടീമിന്റെ ഓണാശംസകൾ .

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബിഗ് ബ്രദർ " . ഈ ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും .

 പ്രശസ്ത നടൻ സൽമാൻഖാന്റെ സഹോദരനും , നടനും സംവിധായകനുമായ അർബാസ് ഖാൻ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അനൂപ് മേനോൻ ,വിഷ്ണു ഉണ്ണിക്യഷ്ണൻ , സർജാനാ ഖാലിദ് , സിദ്ദിഖ് , ടിനി ടോം , ഇർഷാദ് , ഇടവേള ബാബു , ജനാർദ്ദനൻ , നിർമ്മൽ പാലാഴി , അബു സലിം , ജയപ്രകാശ് ,       ഫാത് ന , ശിൽപ്പ വിജയ് , അഞ്ജലി കൃഷ്ണ , അംബുജം മോഹൻ , അത്തീല , രാരീ ജയേഷ് , ജെസ്ന ഷിബു, ബാലതാരങ്ങളായ ഹൈഡൻ ഹെൻട്രി , കിച്ചു , ഋതിക ദേവനാരായണൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ .

ഛായാഗ്രഹണം ജീത്തു ദാമോദറും , ഗാനരചന റഫീഖ് അഹമ്മദും , സംഗീതം ദീപക് ദേവും , കലാസംവിധാനം മണി സുചിത്രയും , മേക്കപ്പ് പി.എൻ മണിയും , വസ്ത്രാലങ്കാരം നിവേദിത ബാലാജിയും നിർവ്വഹിക്കുന്നു. 
നോബിൾ ജേക്കബ്ബാണ് പ്രൊഡക്ഷൻ കൺട്രോളർ. 

എസ്. ടാക്കീസ് ,    ഷാമാൻ ഇന്റർനാഷണൽ , വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സിദ്ദിഖ് , ഷാജി ന്യൂയോർക്ക് , മനു ന്യുയോർക്ക് , ജെൻസോ ജോസ് , വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് " ബിഗ് ബ്രദർ " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.