അഭിനയ രംഗത്ത് വേറിട്ട അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു : പന്തളം സുധാകരൻ .

അഭിനയ രംഗത്ത് വേറിട്ട അഭിനയ പ്രതിഭ പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു നടനും , സംവിധായകനുമായ ക്യാപ്റ്റൻ രാജുവെന്ന്   മുൻ സാംസ്കാരിക വകുപ്പ്മന്ത്രി  പന്തളം സുധാകരൻ പറഞ്ഞു. 

സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന  ക്യാപ്റ്റൻ രാജുവിന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നടൻ എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു ക്യാപ്റ്റൻ രാജുവെന്ന്   പന്തളം സുധാകരൻ ചൂണ്ടിക്കാട്ടി. 

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ വിഷ്ണു മനോഹരൻ  അനുസ്മരണ സമ്മേളനത്തിൽ  അദ്ധ്യക്ഷത വഹിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ , ട്രിനിറ്റി മുവിമാക്സ് എം.ഡി പി.എസ്സ്. രാജേന്ദ്രപ്രസാദ് , സുനീൽ മാമൻ കൊട്ടുപള്ളിൽ , പി. സക്കീർ ശാന്തി , രജനി പ്രദീപ് , ഡോ. വർഗ്ഗീസ് പേരയിൽ , അടൂർ ജി. രാജേന്ദ്രൻ , അഡ്വ. റ്റി.സക്കീർ ഹുസൈൻ  , ഇടിക്കുള കെ.ഐ ,  എം.സി. ഷെറീഫ് ,ശോഭൻ പുതുപ്പാടി , ജി. രഘുനാഥ് , ബിജു മലയാലപ്പുഴ , ശ്രീജിത്ത് എസ്. ,റിനീസ് മുഹമ്മദ് , ആദർശ് സുധാകരൻ ,റൂബിൻ ജോർജ്ജ് ,ഡാർലി വർഗ്ഗീസ് പേരയിൽ, തോമസ് ജെ .മാത്യു , എം. റഷീദ്  തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

അടുത്ത വർഷം മുതൽ ( 2019 - 2020) മലയാള സിനിമയിലെ മികച്ച ഹാസ്യ നടൻ, വില്ലൻ എന്നീ വേഷങ്ങളിൽ  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ക്യാപ്റ്റൻ രാജുവിന്റെ അനുസ്മരണ സമ്മേളനത്തിൽ വച്ച് അവാർഡ് നൽകുമെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. 
............................................................

No comments:

Powered by Blogger.