" ഇട്ടിമാണി " ടീമിന്റെ ഓണാശംസകൾ .

മോഹൻലാൽ അഭിനയിക്കുന്ന ഓണ  ചിത്രമാണ് " ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ". കുടുംബ സദസ്സുകൾ ഏറ്റുവാങ്ങിയ ഈ  ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. 

നവാഗതരായ ജിബി - ജോജു എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും , സംവിധാനവും നിർവ്വഹിക്കുന്നത്. 
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

31 വർഷങ്ങൾക്ക് ശേഷം തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളത്തുകാരൻ മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടി മാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 
ഹണി റോസ്, രാധിക ശരത് കുമാർ, അജു വർഗീസ്, സിദ്ദീഖ്, സലിംകുമാർ, ഹരീഷ് കണാരൻ , സൗ ബിൻ സാഹിർ , ധർമ്മജൻ ബോൾഗാട്ടി , ജോണി ആന്റണി, നന്ദു, കൈലാഷ്, സ്വാസിക , വിവിയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
ഗാനങ്ങൾ സന്തോഷ് വർമ്മയും, മനു രഞ്ജിത്തും, സംഗീതം ഫോർ മ്യൂസിക് കൈലാസ് മേനോനും, ഛായാഗ്രഹണം ഷാജികുമാറും ,എഡിറ്റിംഗ് സൂരജ്. ഇ .എസും , കലാസംവിധാനം സാബു റാമും, മേക്കപ്പ് സജി കൊരട്ടിയും, കോസ്റ്റും ഡിസൈൻ സുജിത് സുധാകരനും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും, പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ് പ്രശാന്ത് നാരായണന്നും ആണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.