ഓണക്കാല ചിത്രങ്ങൾ വിജയത്തിലേക്ക് : പ്രേക്ഷകർ തീയേറ്ററുകളിലേക്ക് എത്തി തുടങ്ങി.

പരീക്ഷാകാലം കഴിഞ്ഞതോടെ കുടുംബസമേതം തീയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്ന കാഴ്ചയാണ് കാണുന്നത്.  മമ്മൂട്ടി , ദിലീപ് ,ബിജു  മേനോൻ , കുഞ്ചാക്കോ ബോബൻ  എന്നിവരുടെ ചിത്രങ്ങൾ ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. 

മോഹൻലാൽ , പൃഥിരാജ് സുകുമാരൻ , നിവിൻ പോളി, രജീഷ വിജയൻ എന്നിവരുടെ ചിത്രങ്ങളാണ് ഓണത്തിന് തീയേറ്ററുകളിൽ  എത്തിയിരിക്കുന്നത്  .ജയറാം , വിനീത് ശ്രീനിവാസൻ , ജോജു ജോർജ്ജ് , ചെമ്പൻ വിനോദ് ജോസ് , മാത്യു തോമസ് എന്നിവരുടെ ചിത്രങ്ങൾ നേരത്തെ തീയേറ്ററുകളിൽ എത്തിയിരുന്നു. അന്യഭാഷ ചിത്രങ്ങളും തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. 

ഓണത്തിന് എത്തിയ സിനിമകളുടെ റേറ്റിംഗ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. കളക്ഷ്ൻ അടിസ്ഥാനത്തിലുള്ള റേറ്റിംഗ് അല്ല ഇവിടെ കൊടുത്തിട്ടുള്ളത്. 

ഫൈനൽസ് .
..........................................................

നിരവധി മനോഹര  നിമിഷങ്ങൾ ചേർത്ത് മണിയൻപിള്ള രാജുവും, പ്രജീവ് സത്യവ്രതനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പി.ആർ. അരുൺ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങൾ സമൂഹത്തിൽ തന്നെയുള്ളവരാണ് .അങ്ങനെയുള്ളവരെ മറന്ന് ഇങ്ങനെയൊരു ചിത്രം ഒരുക്കാൻ കഴിയില്ല. 

കായിക പശ്ചാത്തലത്തിൽ ഒരുക്കിയ  ഈ ചിത്രം  ഏറെ ശ്രദ്ധ നേടുന്നു. കായികതാരമായ ആലീസായി   രജീഷ വിജയനും , കായിക അദ്ധ്യാപകനായി സുരാജ് വെഞ്ഞാറംമൂടും പ്രക്ഷേക ഹൃദയത്തിൽ ഇടം നേടി. ആലീസിന്റെ ജീവിതത്തിലെ പ്രധാന കഥാപാത്രമായി മാനുവൽ തോമസിനെ അവതരിപ്പിക്കുന്ന  നിരഞ്ജ് മണിയൻപിള്ള രാജുവും ശ്രദ്ധേയമായി. അച്ഛനും, മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദ്യമായ കഥയാണിത്.

മുത്തുമണി , ടിനി ടോം, ധ്രുവൻ , കുഞ്ചൻ ,നിസ്താർ അഹമ്മദ്  , മണിയൻപിള്ള രാജു ,സേനാ നായർ, ബേബി അഞ്ജലീനാ ഏബ്രഹാം, മാസ്റ്റർ ഗോവിന്ദ് എസ്, കണ്ണൻനായർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

Rating : 4 / 5.


ഇട്ടിമാണി MADE IN CHINA .
................................................

നവാഗതരായ ജിബിയും , ജോജുവും ചേർന്ന് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മോഹൻലാൽ ചിത്രമാണ് " ഇട്ടി മാണി MADE IN CHINA " .

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. സിദ്ദിഖ്, ഹണി റോസ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി , കെ.പി.എ.സി ലളിത ,രാധിക ശരത്കുമാർ , കൈലാഷ് ,വിനു  മോഹൻ , ശ്രിജീത്ത് രവി, സിജോയ് വർഗീസ് , ജോണി ആന്റണി , സ്വാസിക, പാഷാണം ഷാജി, സാജൂ കൊടിയൻ , ശിവജി ഗുരുവായൂർ , സുനിൽ സുഖദ ,കോമൾ വർമ്മ , മാധുരി , വിവിയ ,യമൂന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .

ഗാനരചന സന്തോഷ് വർമ്മയും ,മനു മഞ്ചിത്തും ചേർന്നും, സംഗീതം ഫോർ മുസിക്സ്, കൈലാസ്  മോനോനും,  എഡിറ്റിംഗ് സൂരജും, കോസ്റ്റ്യൂം സുജിത് സുധാകരനും, ഛായാഗ്രഹണം ഷാജികുമാറും ,കലാ സംവിധാനം സാബു റാമും , മേക്കപ്പ് സജി കൊരട്ടിയും നിർവ്വഹിക്കുന്നു. സിദ്ദു പനയ്ക്കൽ പ്രൊഡക്ഷൻ കൺട്രോളറും ആണ്.

ഇട്ടിമാണിയുടെ പൂർവ്വികർ ചൈനയിൽ ആയിരുന്നു. കുന്നംകുളത്ത് വളർന്നതെങ്കിലും ഇട്ടിമാണി ജനിച്ചത് ചൈനയിലാണ്. ചില അപ്രതീക്ഷ സംഭവങ്ങൾ ഇട്ടിമാണിയുടെ ജീവിതത്തിൽ  ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് " ഇട്ടിമാണി MADE IN CHINA " പറയുന്നത്. 

സൂത്രശാലിയായ ഇട്ടിമാണിയുടെ കഥയാണിത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഏങ്ങനെ പ്രശ്നങ്ങളെ അതിജീവിക്കാമെന്നാണ് സിനിമയുടെ പ്രമേയം .

മോഹൻലാലിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . മോഹൻലാൽ ഇട്ടിമാത്തനായും, ഇട്ടിമാണിയായും വേഷമിടുന്നു.  തൃശൂരിന്റെ സംസ്കാരവും, അചാരങ്ങളുമെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിനും, പൊതു സമൂഹത്തിൽ  ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയത്തിനും പ്രാധാന്യം നൽകിയിരിക്കുന്നു. 

Rating : 3.5 / 5 .

" ബ്രദേഴ്സ് ഡേ " 
...........................................................

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പൃഥിരാജ് സുകുമാരൻ  ചിത്രം " ബ്രദേഴ്സ് ഡേ " കലാഭവൻ      ഷാജോൺ സംവിധാനം ചെയ്യുന്നു. 

ബ്രദേഴ്സ് ഡേ കുടുംബചിത്രമാണ്. " ലുക്ക് ഉണ്ടെന്നെയുള്ളു ,ഞാൻ ഊളയാണ് " ഇത് ഈ സിനിമയിലെ പ്രധാന ഡയലോഗാണ് .അടി, ഇടി, ഡാൻസ് , ബഹളം ഇതാണ് ഈ സിനിമ . കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത് .

സാധാരണക്കാരനായ റോണിയുടെ കഥയാണിത്. ജോയിസ് ഇവന്റ് മാനേജ്‌ മെന്റിലെ കേറ്ററിംഗ് തൊഴിലാളിയാണ് റോണി. ഇവരുടെ ജീവിതത്തിലേക്ക് ചാണ്ടി എഴുത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് നർമ്മത്തിന്റെ അകമ്പടിയിൽ " ബ്രദേഴ്സ് ഡേ  " പറയുന്നത്. റോണിയായി പൃഥിരാജ് സുകുമാരനും ,    ചാണ്ടിയായി വിജയരാഘവനും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. തമിഴ് നടൻ പ്രസന്ന വില്ലൻ വേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നു. 

വിജയരാഘവൻ , അശോകൻ, ധർമ്മജൻ ബോൾഗാട്ടി, ഐശ്വര്യ ലക്ഷ്മി , മിയ ജോർജ്ജ് , പ്രയാഗ മാർട്ടിൻ , മഡോണ സെബാസ്റ്റ്യൻ, സ്ഫടികം ജോർജ്ജ് , ശിവജി ഗുരുവായൂർ , സച്ചിൻ ,സുനിൽ സുഖദ ,പ്രേംപ്രകാശ്, പൗളി വിൽസൺ , വിനോദ് കെടാമംഗലം , അതിഥിതാരമായി കലാഭവൻ ഷാജോണും   ഈ സിനിമയിൽ അഭിനയിക്കുന്നു. 

എഡിറ്റിംഗ് അഖിലേഷും, കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റോണക്സും , കോസ്റ്റും അരുൺ മനോഹറും, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബും നിർവ്വഹിക്കുന്നു.

Rating : 3 / 5.


Love Action Drama .
.................................................

മെറിലാൻഡ്  തറവാട്ടിലെ        ഇളയമുറക്കാരൻ  വിശാഖ് സുബ്രഹ്മണ്യം  നിവിൻ പോളി , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ചിത്രമാണ്   " ലൗ ആക്ഷൻ ഡ്രാമ "  .ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിശാഖ്  സുബ്രഹ്മണ്യത്തോടൊപ്പം നടൻ അജു വർഗ്ഗിസും നിർമ്മാതാവാണ് .
ലൗവും , അക്ഷനും, ഡ്രാമയും ചേർന്ന സിനിമയാണിത്. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ തളത്തിൽ ദിനേശനെയും, ശോഭയെയും തന്റെ ചിത്രത്തിൽ പുതിയ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.  വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ഈ സിനിമ. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നതാണ് ശോഭ . പ്രണയിക്കുന്നതിന് കാലവും, പ്രായവും തടസമല്ലെന്ന് സിനിമ പറയുന്നു .സ്വന്തം നാട് ഉപേക്ഷിച്ച് ദുബായിലേക്ക് പോകാൻ ദിനേശിന് താൽപര്യം ഉണ്ടായിരുന്നില്ല.എന്നാൽ ഗൾഫിൽ പോകുകയും കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കിയ രൂപയുമായി ദിനേശൻ നാട്ടിലേക്ക് മടങ്ങി.  ശോഭ ചെന്നൈയിൽ സ്റ്റാർട്ട് അപ്പ് കമ്പനി നടത്തുന്നുണ്ട്. ശോഭയുടെയും , ദിനേശന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയവും ,ആക്ഷനും , ഡ്രാമയുമാണ് ഈ സിനിമയുടെ പ്രമേയം.  

ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ , അജു വർഗ്ഗീസ് , രഞ്ജി പണിക്കർ ,ബിജു സോപാനം , ബേസിൽ ജോസഫ് ,  മല്ലിക സുകുമാരൻ ,ജൂഡ് ആൻറണി , ദുർഗ്ഗ കൃഷ്ണ , ധന്യാ ബാലകൃഷ്ണൻ , തമിഴ് നടൻമാരായ സുന്ദർരാമു , പ്രജിൻ  ,മൊട്ട രാജേേന്ദ്രൻ    എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ചെറിയ സീനിൽ ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നു . 

സംഗീതം ഷാൻ റഹ്മാനും, ഗാനരചന മനു മഞ്ജിത്തും ,ഹരിനാരാായണനും   ,വിനീത് ശ്രീനിവാസനും  , ഛായാഗ്രഹണം ജോമോൻ ടി. ജോണും   , റോബി വർഗ്ഗീസ് രാജും ,എഡിറ്റിംഗ്  വിവേക് ഹർഷനും , കലാസംവിധാനം അജയ് മങ്ങാടും  ,ആക്ഷൻ സ്റ്റണ്ട് ശിവയും , സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറാണ്.

രസകരമായ മുഹൂർത്തങ്ങളിലുടെയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംസ്കാരവും , പശ്ചാത്തലവും പ്രണയത്തിന് തടസമാകുന്നില്ല. ഈ വ്യത്യസ്ത കളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഈ പ്രണയത്തിന് നിരവധി ടേണിംഗ് പോയിന്റുകളുമുണ്ട്. നയൻതാരക്കൊപ്പം നിറഞ്ഞു നിൽക്കുന്നത്  ധന്യ ബാലകൃഷ്ണനാണ്.

നയൻതാരയുടെ ശോഭ എന്ന കഥാപാത്രമാണ്  സിനിമയുടെ ഹൈലൈറ്റ്. പ്രണയവും, കോമഡിയും എല്ലാം ചേർന്ന കുടുംബ ചിത്രം. സംവിധായകൻ എന്ന നിലയിൽ ധ്യാൻ ശ്രീനിവാസന്റെ തുടക്കം നന്നായി. 

Rating : 3 / 5 .

മറ്റ് ചിത്രങ്ങൾ :
..........................................................,

ഓണത്തിന് മുൻപ് തീയേറ്ററുകളിൽ എത്തിയ കൗമാരക്കാരുടെ ചിത്രം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത  " തണ്ണീർ മത്തൻ ദിനങ്ങളും " , ജയറാം നായകനായ  കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത  " പട്ടാഭിരാമനും " , ജോജു ജോർജ്ജ് , ചെമ്പൻ വിനോദ് ജോസ് , നൈലാ ഉഷ എന്നിവരെ ടൈറ്റിൽ കഥാപാത്രങ്ങളായി അവതരിപ്പിച്ച  ജോഷിയുടെ " പൊറിഞ്ചു മറിയം ജോസും " , പ്രഭാസിന്റെ " സാഹോ "  ആര്യയുടെ " മഗാമുനി " എന്നീ ചിത്രങ്ങളും വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നുണ്ട്. 
............................................................

സലിം പി. ചാക്കോ .
............................................................

No comments:

Powered by Blogger.