" വികൃതി " ഒക്ടോബർ നാലിന് റിലീസ് ചെയ്യും .സൂരാജ് വെഞ്ഞാറംമൂട്, സൗബിൻ സാഹിർ പ്രധാന വേഷങ്ങളിൽ .


അപരിചിതരായ സമീറും , എൽദോയും ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ രണ്ടു പേരുടെയും ജീവിതത്തെ മാറ്റി മറിച്ചു. തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഘർഷങ്ങളാണ് " വികൃതി " പറയുന്നത്. 

നവാഗതനായ എം.സി. ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. സമീറായി സൗബിൻ സാഹിറും, എൽദോയായി സുരാജ് വെഞ്ഞാറംമൂടും , സീനത്തായി വിൻസിയും, എൽസിയായി സുരഭി ലക്ഷ്മിയും , ബിനീഷായി സുധി കോപ്പയും വേഷമിടുന്നു. 

ബാബുരാജ് , ഇർഷാദ് , ഭഗത് മാനുവൽ , ജാഫർ ഇടുക്കി, സുധീർ കരമന , മേഘനാഥൻ , അനിയപ്പൻ , മാമുക്കോയ , നെബീഷ് , ബിട്ടോ ഡേവിസ് , നന്ദ കിഷോർ , മറീന മൈക്കിൾ , ഗ്രേസി , റിയ , മമിത  ബൈജു , പോളി വിൽസൻ , ലിസി ജോസ് , ജോളി ചിറയത്ത് എന്നിവരും അഭിനയിക്കുന്നു. 

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ. ഡി .ശ്രീകുമാർ , ഗണേഷ് മോനോൻ , ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

ആൽബി ഛായാഗ്രഹണവും, അജീഷ് പി. തോമസ് തിരക്കഥയും , ജോസഫ് വിജീഷ് , സനൂപ് എന്നിവർ  സംഭാഷണവും , സന്തോഷ് വർമ്മ ഗാനരചനയും, ബിജി ബാൽ സംഗീതവും നിർവ്വഹിക്കന്നു. പ്രൊഡക്ഷൻ കൺട്രോളർ എ.ഡി ശ്രീകുമാറാണ്. ഈ ചിത്രം സെഞ്ചറി ഫിലിംസ് വിതരണം ചെയ്യുന്നു. 


സലിം പി ചാക്കോ .

No comments:

Powered by Blogger.