കാളിദാസ് ജയറാമിന്റെ " ഹാപ്പി സർദാർ " . സംവിധാനം: സുദീപ് ജോഷി , ഗീതിക .

ഹാപ്പിസിംഗിന്റെയും, മേരിയുടെയും പ്രണയകഥയുമായി " ഹാപ്പി സർദാർ " എത്തുന്നു. . കുമരകത്തെ ക്നാനായ കുടുംബത്തിലെ മേരിയാണ് ഈ സിനിമയിലെ നായിക .അവൾ പഞ്ചാബുക്കാരനായ ഹാപ്പി സിംഗിനെ പ്രണയിക്കുന്നു .

" ഹാപ്പി സർദാർ "  എന്ന ഈ സിനിമ " The Great Indian Comedy " എന്ന ടാഗ് ലൈനേടുകൂടിയാണ്  പുറത്ത് വരുന്നത് .ദമ്പതിമാരായ സുദീപ് ജോഷിയും, ഗീതികയുമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 

ഹാപ്പിസിംഗ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാമാണ്. പൂമരത്തിൽ അഭിനയിച്ച മെറിൻ മേരിയുടെ വേഷം അവതരിപ്പിക്കുന്നു .ഹാപ്പിസിംഗിന്റെ പിതാവായി ജാവേദ് ജാഫ്രിയും , മേരിയുടെ പിതാവായി സിദ്ദീഖും  ഈ സിനിമയിൽ അഭിനയിക്കുന്നു .സാജൻ പള്ളുരുത്തി, അനൂപ് ചന്ദ്രൻ , ദിനേഷ്  മോഹൻ , ഹസീബ് ഹനീഫ്, ബൈജു സന്തോഷ്, ഷറഫുദീൻ , ശ്രീനാഥ് ഭാസി , സിനി സൈനുദീൻ , ബാലു , വിജിലേഷ്, സിനോജ് , സേബൂട്ടി ,മാലാ പാർവ്വതി , പ്രവീണ , സിദ്ധി , ചിപ്പി , അഖില , സിത്താര എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തിരക്കഥ , സംഭാഷണം സുദീപ്  ജോഷിയും, ഗീതികയും , ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും , കോസ്റ്റുംസ് സുനിൽ റഹ്മാനും , സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളറർ .

അച്ചിച്ചാ സിനിമാസ് & മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.