" അന്നം ദൈവം ആണ് " ഇത് ഡയലോഗല്ലെന്ന് പട്ടാഭിരാമൻ ടീം തെളിയിച്ചു.

``അന്നം ദൈവം ആണ് "  പട്ടാഭിരാമനിലെ ഒരു ഡയലോഗാണിത്. എന്നാൽ കേവലം സിനിമയ്ക്ക് വേണ്ടി എഴുതിയ ഡയലോഗ് മാത്രമല്ല ഇതെന്ന് തെളിയിച്ചിരിക്കുകയാണ് പട്ടാഭിരാമൻ ടീം. 

ഇന്ന് തിരുവനന്തപുരത്ത്              ശ്രീപത്മനാഭ  തിയേറ്ററിൽ നടന്ന സന്ദർശനത്തിനിടയിൽ ആരോരുമില്ലാത്ത കുറേ ആളുകൾക്ക് അന്നം നൽകിയിരിക്കുകയാണ് പട്ടാഭിരാമൻ ടീം. 

കൂടാതെ ഹോപ്പ് എന്ന സംഘടനയും പട്ടാഭിരാമനും കൈകോർക്കുന്ന അക്ഷയപാത്രം എന്ന പദ്ധതിയും ജയറാം ഉദ്ഘാടനം ചെയ്തു. ജയറാമിനെ കൂടാതെ ബൈജു സന്തോഷ്, സംവിധായകൻ കണ്ണൻ താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments:

Powered by Blogger.