ലോകത്തിലെ ആദ്യ 3D വിസ്മയം " കുരുക്ഷേത്ര " ഓണത്തിന് തീയേറ്ററുകളിൽ എത്തും.



ദൂര്യോധനന്റെ വീക്ഷണത്തിൽ മഹാഭാരതത്തിന്റെ പുനരാഖ്യാനമാണ്  " കുരുക്ഷേത്ര " യുടെ മുഖ്യ പ്രമേയം .കന്നഡയിൽ നാഗന്ന സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും, മലയാളത്തിലും ഓണത്തിന്  റിലീസ് ചെയ്യും. 

റാണ എഴുതിയ " ഗദായുദ്ധ "  എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് ജെ. കെ. ഭാരവി തിരക്കഥയെഴുതുന്നു. 

ദുര്യോധനായി യുവതാരം ദർശനും,  ക്യഷ്ണനായി വി. രവിചന്ദ്രനും ,   അർജുനായി സോനു സൂദും ,കർണ്ണനായി അർജുനും , ഭീഷ്മരായി അംബരീഷും , സ്നേഹ പഞ്ചാലിയായും വേഷമിടുന്നു.  പി. രവിശങ്കർ , മേഘ്‌നരാജ് , ഡാനിഷ് അക്തർ , നിഖിൽ കുമാർ , ഹരിപ്രിയ , ശ്രീനിവാസമൂർത്തി , ശ്രീനാഥ് , ശശികുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.