" മനോഹരം " നാളെ ( സെപ്റ്റംബർ 27 ) തീയേറ്ററുകളിൽ എത്തും.


വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് രചനയും,  സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " മനോഹരം " .ഈ ചിത്രം  ( നാളെ) സെപ്റ്റംബർ 27 ന് തീയേറ്ററുകളിൽ എത്തും .

Watch Trailer 
............. ..........

https://youtu.be/61IsoQ32gAk

അപർണ്ണദാസ് , ഇന്ദ്രൻസ് , സംവിധായകൻ ബേസിൽ ജോസഫ് , ദീപക് പറംബോൾ ,ഹരീഷ് പേരടി ,വി.കെ. പ്രകാശ് , ഡൽഹി ഗണേഷ് , വീണ നായർ , നന്ദിനി നായർ , നിസ്താർ സേട്ട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പാലക്കാട് നെന്മാറക്കാരനാണ് മനു എന്ന മനോഹരൻ .നാട്ടിൻ പുറങ്ങളിലേക്ക് സാങ്കേതിക വിദ്യകൾ വന്നപ്പോൾ കുല തൊഴിലുകൾ ഉപജീവനമാക്കിയവർ പ്രതിസന്ധിലായി. പുതിയ കാലത്ത് പിടിച്ചു നിൽക്കാൻ മനോഹരൻ നടത്തുന്ന ശ്രമങ്ങളാണ് " മനോഹരം'' പറയുന്നത്. 


ചക്കാലയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കൽ ,സുനിൽ  എ.കെ. എന്നിവർ നിർമ്മാണവും  , ജെബിൻ ജേക്കബ്ബ് ഛായാഗ്രഹണവും , സജീവ് തോമസ് സംഗീതവും , നിതിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. റിനി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ.

സലിം പി. ചാക്കോ .

No comments:

Powered by Blogger.