ഇട്ടിമാണിയുടെ വിശേഷങ്ങളുമായി " ഇട്ടിമാണി MADE IN CHINA " ഓണത്തിന് റിലീസ് ചെയ്യും.
മോഹൻലാൽ " ഇട്ടിമാണി " എന്ന കഥപാത്രത്തെയാണ് " ഇട്ടിമാണി MADE IN CHINA " യിൽ അവതരിപ്പിക്കുന്നത്. നവാഗതരായ ജിബി - ജോജു എന്നിവരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
തൃശൂരിലെ ക്രൈസ്തവ പശ്ചാത്തലത്തിലുടെ , ആചാരാനുഷ്ടാനങ്ങളിലൂടെ ,തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ സിനിമയെ പ്രേക്ഷകരുടെ മുന്നിൽ സംവിധായകർ എത്തിക്കുന്നത്.
ഹണി റോസാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, കെ.പി ഏ.സി ലളിത , രാധിക ശരത് കുമാർ , അജു വർഗ്ഗീസ് , ഹരീഷ് കണാരൻ , സലിംകുമാർ , ജോണി ആന്റണി , കൈലാഷ് , വിനു മോഹൻ , സിജോയ് വർഗ്ഗീസ് , സ്വാസിക , കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ , ശിവജി ഗുരുവായൂർ , പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .
ഗാനരചന സന്തോഷ് വർമ്മയും ,മനു മഞ്ചിത്തും ചേർന്നും, സംഗീതം 4 മ്യൂസിക്ക്സും , കൈലാസ് മോനോനും, എഡിറ്റിംഗ് സൂരജും, കോസ്റ്റ്യൂം സുജിത് സുധാകരനും, ഛായാഗ്രഹണം ഷാജികുമാറും ,കലാ സംവിധാനം സാബുറാമും , മേക്കപ്പ് സജി കൊരട്ടിയും നിർവ്വഹിക്കുന്നു. സിദ്ദു പനയ്ക്കൽ പ്രൊഡക്ഷൻ കൺട്രോളറും ആണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബ് ഓണത്തിന് തീയേറ്ററുകളിൽ എത്തിക്കും.
സലിം പി. ചാക്കോ .
No comments: