" മാപ്രാണം വർക്കി " യായി സലീംകുമാർ " ഇട്ടിമാണി Made in China "യിൽ .
" ഇട്ടിമാണി MADE IN CHINA" നവാഗതരായ ജിബിയും , ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്നു. ഈ കുടുംബ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും . മോഹൻലാൽ ഇട്ടിമാണിയായും ,അജു വർഗ്ഗീസ് സുഗുണനായും, ഹരീഷ് കണാരൻ ജോജി പോത്തനായും , സലീംകുമാർ മാപ്രാണം വർക്കിയായും വേഷമിടുന്നു.
തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ കുടുംബചിത്രം പ്രേക്ഷകരുടെ മുന്നിൽ സംവിധായകർ എത്തിക്കുന്നത്.
ഹണി റോസാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, കെ.പി ഏ.സി ലളിത , രാധിക ശരത് കുമാർ , സലിംകുമാർ , ജോണി ആന്റണി , കൈലാഷ് , വിനു മോഹൻ , സിജോയ് വർഗ്ഗീസ് , സ്വാസിക , കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ , ശിവജി ഗുരുവായൂർ , പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബ് തീയേറ്ററുകളിൽ എത്തിക്കും.
സലിം പി. ചാക്കോ .
No comments: