സുഗുണനായി അജു വർഗ്ഗീസ് " ഇട്ടിമാണി MADE IN CHINA "യിൽ .


 " ഇട്ടിമാണി MADE IN CHINA" നവാഗതരായ ജിബിയും , ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്നു.  ഈ കുടുംബ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും . മോഹൻലാൽ  ഇട്ടിമാണിയായും ,അജു വർഗ്ഗീസ്  സുഗുണനായും വേഷമിടുന്നു. 

 തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ കുടുംബചിത്രം  പ്രേക്ഷകരുടെ മുന്നിൽ  സംവിധായകർ എത്തിക്കുന്നത്. 

ഹണി റോസാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, കെ.പി ഏ.സി ലളിത , രാധിക ശരത് കുമാർ , അജു വർഗ്ഗീസ് , ഹരീഷ് കണാരൻ , സലിംകുമാർ  , ജോണി ആന്റണി , കൈലാഷ് , വിനു മോഹൻ , സിജോയ് വർഗ്ഗീസ് , സ്വാസിക , കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ , ശിവജി ഗുരുവായൂർ , പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബ്  തീയേറ്ററുകളിൽ എത്തിക്കും.

സലിം പി. ചാക്കോ .

  

No comments:

Powered by Blogger.