കോമഡി പശ്ചാത്തലത്തിൽ മോഹൻലാലിന്റെ കുടുംബചിത്രം " ഇട്ടിമാണി MADE IN CHINA " ഓണത്തിന് റിലീസ് ചെയ്യും . സംവിധാനം : ജിബി - ജോജു .

 " ഇട്ടിമാണി MADE IN CHINA" നവാഗതരായ ജിബിയും , ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്നു.  ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും . മോഹൻലാൽ " ഇട്ടിമാണി " എന്ന കഥാപാത്രമായി വേഷമിടുന്നു. 

തൃശൂരിലെ ക്രൈസ്തവ പശ്ചാത്തലത്തിലുടെ , ആചാരാനുഷ്ടാനങ്ങളിലൂടെ ,തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ കുടുംബചിത്രം  പ്രേക്ഷകരുടെ മുന്നിൽ  സംവിധായകർ എത്തിക്കുന്നത്. 

ഹണി റോസാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, കെ.പി ഏ.സി ലളിത , രാധിക ശരത് കുമാർ , അജു വർഗ്ഗീസ് , ഹരീഷ് കണാരൻ , സലിംകുമാർ  , ജോണി ആന്റണി , കൈലാഷ് , വിനു മോഹൻ , സിജോയ് വർഗ്ഗീസ് , സ്വാസിക , കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ , ശിവജി ഗുരുവായൂർ , പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .

ഗാനരചന സന്തോഷ് വർമ്മയും ,മനു മഞ്ചിത്തും ചേർന്നും, സംഗീതം 4 മ്യൂസിക്ക്സും , കൈലാസ്  മോനോനും,   എഡിറ്റിംഗ് സൂരജും, കോസ്റ്റ്യൂം സുജിത് സുധാകരനും, ഛായാഗ്രഹണം ഷാജികുമാറും ,കലാ സംവിധാനം സാബുറാമും , മേക്കപ്പ് സജി കൊരട്ടിയും നിർവ്വഹിക്കുന്നു. സിദ്ദു പനയ്ക്കൽ പ്രൊഡക്ഷൻ കൺട്രോളറും ആണ്. 


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബ്  തീയേറ്ററുകളിൽ എത്തിക്കും. 

 
സലിം പി. ചാക്കോ . 

No comments:

Powered by Blogger.