ഇട്ടിമാണി മാസ്സാണ് ...! മനസ്സുമാണ് ...! മോഹൻലാലിന്റെ " ഇട്ടിമാണി MADE IN CHINA " ഓണത്തിന് തീയേറ്ററുകളിൽ എത്തും. സംവിധാനം: ജിബി - ജോജു.

നവാഗതരായ ജിബിയും , ജോജുവും ചേർന്ന് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മോഹൻലാൽ ചിത്രമായ  " ഇട്ടി മാണി MADE IN CHINA " ഓണത്തിന് തീയേറ്ററുകളിൽ എത്തും. 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. സിദ്ദിഖ്, ഹണി റോസ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി , കൈലാഷ്, വിനു മോഹൻ , ശ്രിജിത്ത് രവി, സിജോയ് വർഗീസ് , ജോണി ആന്റണി , സ്വാസിക എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .

ഗാനരചന സന്തോഷ് വർമ്മയും ,മനു മഞ്ചിത്തും ചേർന്നും, സംഗീതം 4 മുസിക്സ്, കൈലാസ്  മോനോനും,   എഡിറ്റിംഗ് സൂരജും, കോസ്റ്റ്യൂം സുജിത് സുധാകരനും, ഛായാഗ്രഹണം ഷാജികുമാറും ,കലാ സംവിധാനം സാബു റാമും , മേക്കപ്പ് സജി കൊരട്ടിയും നിർവ്വഹിക്കുന്നു. സിദ്ദു പനയ്ക്കൽ പ്രൊഡക്ഷൻ കൺട്രോളറും ആണ്.

ഇട്ടി മാണിയുടെ പൂർവ്വികർ ചൈനയിൽ ആയിരുന്നു. കുന്നംകുളത്ത് വളർന്നതെങ്കിലും ഇട്ടി മാണി ജനിച്ചത് ചൈനയിലാണ്. ചില അപ്രതീക്ഷ സംഭവങ്ങൾ ഇട്ടി മാണിയുടെ ജീവിതത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് " ഇട്ടി മാണി MADE IN CHINA " പറയുന്നത്. 

ഏറണാകുളത്തും , തൃശുരും, ചൈനയിലുമായി പൂർത്തിയാകുന്ന ഈ ചിത്രം ഓണത്തിന് ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കും. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.