" Just For a രസം " . ഒരു മാർഗ്ഗവുമില്ലാതെ കളിക്കുന്ന കളി " മാർഗ്ഗംകളി " .

" ഒരു മാർഗ്ഗവുമില്ലാതെ കളിക്കുന്ന കളി " എന്നാണ് സിനിമയുടെ ടാഗ് ലൈൻ .ബിബിൻ ജോർജിനെയും , നമിതാ പ്രമോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാർഗംകളി " . മാർഗ്ഗംകളിയും ഒരു പ്രണയകഥയാാണ് . പ്രണയം സാക്ഷാത്കരിക്കാൻ നായകൻ സച്ചി നടത്തുന്ന തറവേലകളാണ് മാർഗ്ഗംകളിയുടെ പ്രമേയം .

ദുൽഖർ സൽമാന്റെ വോയിസ് ഓവറിലൂടെ സിനിമ ആരംഭിക്കുന്നത്. ഈ വോയിസിന്റെ ഉടമ  ക്ലൈമാക്സിൽ പ്രധാന കഥാപാത്രമായി മാറുന്നത്  ശ്രദ്ധേയമായി. 

ചാനൽ ഷോകളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. അനന്യ ഫിലിംസിന്റെയും, മാജിക് ഫ്രെയിമിന്റെ ബാനറിൽ ആൾവിൻ ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് " മാർഗംകളി " നിർമ്മിച്ചിരിക്കുന്നത് . 
സൗമ്യ മോനോൻ ,ഹരീഷ് കണാരൻ , ബൈജു സന്തോഷ്, സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി ,ബിന്ദു പണിക്കർ , രഞ്ജി    പണിക്കർ , ബിനു തൃക്കാക്കര തുടങ്ങി്യവർ ഈ സിനിമയിൽ അഭിനയിക്കുന്നു . 

ജീവിക്കാൻ ഒരു മാർഗവുമില്ലാതെ പല തരം കളികൾ കളിക്കുന്ന സച്ചുവിന്റെ കഥയാണിത്. ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയുമുള്ള സച്ചിദാനന്ദന്റെ കഥയാണിത്. സച്ചുവിനെ കൊണ്ട് പ്രണയലേഖനം എഴുതിച്ചാൽ പെൺകുട്ടികൾ ലൈനാകും എന്നൊരു വിശ്വാസം സ്കൂളിൽ പഠിക്കുബോൾ മുതൽ സുഹൃത്തുക്കളുടെ ഇടയിലുണ്ട്. സച്ചുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഉണ്ണി. ഉണ്ണി നാട്ടിൽ അറിയപ്പെടുന്ന ടിക് ടോക് ഉണ്ണി എന്നാണ് .അങ്ങനെയിരിക്കെ ടിക് ടോക്കിലുടെ പരിചയപ്പെടുന്ന ഒരു പെൺകുട്ടിയോട് ഉണ്ണിക്ക് പ്രണയം തോന്നുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സച്ചുവായി ബിബിൻ ജോർജ്ജും, ഉണ്ണിയായി ഹരീഷ് കണാരനും വേഷമിടുന്നു. 

സംഭാഷണം ബിബിൻ ജോർജ്ജും, എഡിറ്റിംഗ് ജോൺക്കുട്ടിയും, സംഗീതം ഗോപി സുന്ദറും, കോസ്റ്റും സമീറ സനീഷും ,കലാ സംവിധാനം മഹേഷ് ശ്രീധര്യം നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.

കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ശശാങ്കൻ മയ്യനാടിന്റെ തിരക്കഥ നന്നായിട്ടുണ്ട്. 

സിദ്ദിഖ് , നമിതാ പ്രമോദ് , ബിബിൻ ജോർജ്ജ് എന്നിവരുടെ അഭിനയ മികവ് ഗംഭീരമായി.  .ശ്രിജിത്ത് വിജയന്റെ  സംവിധാന മികവ് എടുത്ത് പറയാം. 

എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കോമഡി പശ്ചാത്തലത്തിലുള്ള ഒരു കുടുംബ ചിത്രമാണ് " മാർഗ്ഗംകളി " .

Rating : 3.5 / 5.

സലിം പി. ചാക്കോ . 
cpk desk.

No comments:

Powered by Blogger.