കെ. കെ. ഹരിദാസിന്റെ ഓർമ്മകൾക്ക് മരണമില്ല : ഷാജി പട്ടിക്കര .


മലയാളിയെ ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച കെ.കെ.ഹരിദാസ്  കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.

പരിചയപ്പെട്ടതു മുതൽ അവസാനം വരെ സ്നേഹത്തോടെയുള്ള മോനേ എന്നുള്ള വിളി, ഇപ്പോഴും കാതിൽ മുഴങ്ങുന്ന പോലെ.
ആഴ്ചയിൽ രണ്ട് മൂന്ന് തവണയെങ്കിലും മുടങ്ങാതെയുള്ള ഫോൺ വിളികളും, കൂടിക്കാഴ്ച്ചകളും നിലച്ചത് ആ മരണത്തോടെ മാത്രം.

ഒരുപാട് സ്നേഹം തന്ന, സിനിമയെ ജീവനേക്കാൾ സ്നേഹിച്ച, സുഹൃത്തുക്കളെ സ്നേഹിച്ച, ഞങ്ങളുടെ കെ.കെ.
ആശുപത്രിക്കിടക്കയിൽ പോലും അടുത്ത സിനിമ സ്വപ്നം കണ്ടിടത്ത് നിന്ന് കാലം തിരിച്ചുവിളിച്ചപ്പോൾ,
മനസില്ലാ മനസോടെ യാത്രയായെങ്കിലും ഞങ്ങൾക്കറിയാം " ഇക്കരെയാണ് ആ മാനസം "  .

പ്രിയപ്പെട്ട കെ.കെ. ഇന്നും ജീവിക്കുന്നു ഞങ്ങളുടെ ഓർമകളിലൂടെ.

ഓർമപ്പൂക്കളോടെ,

ഷാജി പട്ടിക്കര .

( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.