അവതാരത്തിലല്ല പ്രമേയത്തിലാണ് കാര്യം ? " കൽക്കി " റിവ്യൂ .


ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്ത ചിത്രമാണ്  " കൽക്കി " . 

ടോവിനോ തോമസിന്റെ തുടർച്ചയായ ഹിറ്റ്കൾക്ക് ശേഷമാണ് " കൽക്കി " പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. എന്നാൽ കഴിഞ്ഞ ചിത്രങ്ങളുടെ വിജയം ആവർത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 

തിരക്കഥയുടെ പാളിച്ച എടുത്ത് പറയാം .പശ്ചാത്തല സംഗീതവും, എഡിറ്റിംഗും സിനിമയുടെ വിജയത്തിന് തടസമായി. 

ടോവിനോ തോമസ് തന്റെ      എസ്. ഐ കഥാപാത്രത്തെ മികച്ചതായി  അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖം ശിവജിത്തിന്റെ അമർനാഥ് കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 

സംയുക്ത മോനോൻ  ഡോ. സംഗീതയായും, സൈജു കുറുപ്പ് സൂരജായും ,കെ.പി. ഏ.സി ലളിത ലളിത ഭായിയായും, അനീഷ് ഗോപാൽ ശശാങ്കനായും, വിനി വിശ്വലാൽ അപ്പുവായും , സുധീഷ് അബ്ദുള്ളയായും , കൃത്തിക പ്രദീപ് സ്വപ്നയായും,  സിജോ ജോർജ് സുമേഷായും, ഇർഷാദ് എസ്. ഐ. വൈശാഖനായും , സിയാദ് യദു ബിജുവായും , ജെയിംസ് എലിയ കുട്ടൻപിള്ളയായും, ദീപു രാജീവൻ ആനന്ദായും , ഹരീഷ് ഉത്തമൻ ഉമ്മറായും വേഷമിടുന്നു. ധീരജ് ഡെന്നി , അപർണ്ണ നായർ , അഞ്ജലി നായർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .


ലിറ്റിൽ ബിഗ് ഫിലിംസിന്റെ സുവിൻ കെ. വർക്കിയും, പ്രശോഭ് കൃഷ്ണയും ആണ് " കൽക്കി " നിർമ്മിച്ചിരിക്കുന്നത്. 

സുജിൻ സുജാതൻ , പ്രവീൺ പ്രഭാറാം എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.ഗൗതം ശങ്കർ ഛായാഗ്രഹണവും,  ജാക്ക്സ് ബിജോയ് സംഗീതവും, രഞ്ജിത് കുഴൂർ എഡിറ്റിംഗും, ആക്ഷൻ സുപ്രിം സുന്ദറും, മാഫിയ ശശിയും, അൻപ് അറിവും എന്നിവരും, അരുൺ മനോഹർ കോസ്റ്റുമ്യൂം , സുഭാഷ്  കരുൺ കലാസംവിധാനവും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തെ നഞ്ചങ്കോട്ടയിലാണ് കഥ നടക്കുന്നത്. രാഷ്ടീയകാരുടെയും , ഗുണ്ടകളുടെയും നിയന്ത്രണത്തിലുള്ള സ്ഥലമാണിത് .നഞ്ചങ്കോട്ട എന്ന ഗ്രാമത്തെ രക്ഷിക്കാനായി എത്തുന്ന പോലീസ് വേഷത്തിലാണ് ടോവിനോ തോമസ് അഭിനയിക്കുന്നത് . 

സെക്കൻഡ്ഷോ, കൂതറ , തീവണ്ടി എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റായിരുന്നു സംവിധായകൻ പ്രവീൺ പ്രഭാറാം.

Rating : 2.5 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.