ഫാന്റസിയും , ഇമോഷനും ചേരുന്ന സണ്ണി വെയ്ൻ , പ്രിൻസ് ജോയി ടീമിന്റെ " അനുഗ്രഹീതൻ ആന്റണി " .


മഴയെയും ,അവളെയും പ്രണയിക്കുന്ന ആന്റണി. ഇമോഷനും , ഫാന്റസിയും ചേരുന്ന ചിത്രമാണിത്.   സണ്ണി വെയ്ൻ, ഗൗരി ജി. കൃഷ്ൻ ( 96 ഫ്രെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അനുഗ്രഹീതൻ ആന്റണി " .

സൂരാജ് വെഞ്ഞാറംമൂട്,  ഇന്ദ്രൻസ് , മാല പാർവ്വതി ,  ജാഫർ ഇടുക്കി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

കഥ  ജിഷ്ണു എസ്. രമേശും ,അശ്വിൻ പ്രകാശും , തിരക്കഥ നവീൻ ടി. മണിലാലും , ഛായാഗ്രഹണം  സെൽവകുമാർ .എസും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, പശ്ചാത്തല സംഗീതം അരുൺ മുരളീധനും, കലാസംവിധാനം - അരുൺ വെഞ്ഞാറംമൂടും, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യുവും , ഗാനരചന മനു രഞ്ജിത്തും നിർവ്വഹിക്കുന്നു.

മിഥുൻ മാനുവൽ തോമസിന്റെ അസിസ്റ്റന്റായിരുന്നു പ്രിൻസ് ജോയി. എട്ടുകാലി , ഞാൻ സിനിമ മോഹി തുടങ്ങിയ ഷോർട്ട് ഫിലിമുകൾ പ്രിൻസ് ജോയി സംവിധാനം ചെയ്തിട്ടുണ്ട്. ലക്ഷ്യയ എന്റെർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന  ഈ ചിത്രം എം. ഷിജിത്താണ് നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.