" പട്ടാഭിരാമൻ " പ്രേക്ഷക ഹൃദയങ്ങളിലേക്ക്. മറ്റൊരു മികച്ച സിനിമ കൂടി.

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത " പട്ടാഭിരാമൻ " പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. 
............................................................

" നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ മായം എത്ര അപകടകരമാണെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു " .
............................................................

ജയറാം : 
.................
മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ  അഭിനയം  കാഴ്ചവയ്ക്കുന്നു .ടൈറ്റിൽ റോൾ ഗംഭീരമാക്കി. കുടുംബ സദസ്സുകളുടെ പ്രിയ നടനായുള്ള തിരിച്ച് വരവ് കൂടിയാണ്. 

ഷീലു എബ്രഹാം : 
................................

പക്വതയുള്ള കഥാപാത്രമാണ്  വിനീത . നാടൻ പെൺക്കുട്ടിയുടെ ശൈലിയും, സംഭാഷണവും ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു മികച്ച കഥാപാത്രം കൂടി .

മീയ ജോർജ്ജ് :
.............................

സിനിമ കരിയറിലെ വ്യത്യസ്ത വേഷമാണ് തനുജ വർമ്മ .അത് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. 

ബൈജു സന്തോഷ് : 
.....................................

നമുക്ക് ചുറ്റുമുള്ള ചില ഉദ്യോഗസ്ഥരുടെ തനി പകർപ്പ് . മികച്ച അഭിനയം കാഴ്ചവച്ചു. 

ഹരീഷ് കണാരൻ - ധർമ്മജൻ ബോൾഗാട്ടി : 
.....................................................

തമാശകൾ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 


കണ്ണൻ താമരക്കുളം: 
.......................................

പുതിയ മേക്കിംഗ് സ്റ്റൈൽ വിജയിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിലെ  ഏറ്റവും വ്യത്യസ്തയുള്ള ചിത്രം. 

ദിനേശ് പള്ളത്ത് :
.................................

സമൂഹം നേരിടുന്ന വിപത്ത് നർമ്മത്തിലൂടെ ഒട്ടും ഗൗരവം നഷ്ടപ്പെടാതെ തിരക്കഥയിൽ ഉൾകൊള്ളിക്കാൻ കഴിഞ്ഞു. 


പാർവ്വതി നമ്പ്യാർ, ജയപ്രകാശ് , ജയൻ ചേർത്തല  , മാധുരി ,അനുമോൾ എന്നിവരുടെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

............................................................

സലിം പി. ചാക്കോ . 

No comments:

Powered by Blogger.