"' കുഞ്ഞബ്ദുള്ളയെ " സ്വീകരിക്കണം : ഷാജി പട്ടിക്കര .

" മൊഹബത്തിൻ കുഞ്ഞബ്ദുള്ള "  എന്റെ ആത്മാർത്ഥ സുഹൃത്ത് ഷാനു സമദിന്റെ രണ്ടാമത്തെ ചിത്രമാണ് .

ആദ്യ സിനിമയിലും ഇതിലും ഞാൻ തന്നെയായിരുന്നു കൺട്രോളർ.
ഇന്ദ്രൻസ്, രൺജി പണിക്കർ, ശ്രീജിത്ത് രവി, ലാൽ ജോസ്, മാലാ പാർവ്വതി, നന്ദന വർമ, രചന നാരായണൻകുട്ടി, തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന ചിത്രം .

 *ഇന്ദ്രൻസ്* എന്ന നടന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും.
ചിത്രത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഞങ്ങളോടൊപ്പം നിന്ന നിർമ്മാതാവ് കെ.വി.അബ്ദുൾ നാസ്സർ [ബോസ്സ് ] മറ്റ് അണിയറ പ്രവർത്തകർ എല്ലാവർക്കും നന്ദി.

ഒരുപാട് വലിയ ചിത്രങ്ങളോടൊപ്പമാണ് *കുഞ്ഞബ്ദുള്ള* എത്തുന്നത്, ആ ചിത്രങ്ങളോടൊപ്പം ഞങ്ങളെയും സ്വീകരിക്കണം.
*ആഗസ്റ്റ് 15* ന് റിലീസ് ചെയ്യാനിരുന്ന *കുഞ്ഞബ്ദുള്ള* പ്രളയത്തിൽ പെട്ടവർക്ക് സഹായഹസ്തവുമായി വയനാട്ടിൽ ദുരന്തമുഖത്തായിരുന്നു.

അതാണ് എത്താൻ വൈകിയത്.
ഇത് വരെയും കൂടെയുണ്ടായിരുന്ന നിങ്ങളുടെ സഹകരണം ഇനിയുമുണ്ടാകണം.
ഞാൻ പഠിച്ച പട്ടിക്കര മൊയ്തു മെമ്മോറിയൽ എൽ.പി.സ്ക്കൂളിൽ ആദ്യമായി ചിത്രീകരിച്ച സിനിമ കൂടിയാണ്!
എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണം,

സ്നേഹത്തോടെ,
പ്രാർത്ഥനയോടെ,
ഷാജി പട്ടിക്കര.

No comments:

Powered by Blogger.