ചിരിയുടെ വർണ്ണപ്രപഞ്ചത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള കഥ പറയുന്ന കുടുംബ ചിത്രമാണ് " പട്ടാഭിരാമൻ " . ജയറാമിന്റെ ശക്തമായ അഭിനയ മികവ് . കണ്ണൻ താമരക്കുളത്തിന്റെ വ്യത്യസ്ത മേക്കിംഗ് സ്റ്റൈൽ .



നർമ്മത്തിന്റെ പശ്ചാത്തലത്തിലുള്ള  ഉൽസവകാല കുടുംബചിത്രമാണ് " പട്ടാഭിരാമൻ. " .
............................................................

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ അംഗമായ പട്ടാഭിരാമൻ ഭക്ഷണ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സ്വഭാവം മുലം നിരവധി പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നു. നിരവധി തവണ ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകുന്നു.
ഇരുപത്തിനാലാമത്തെ സ്ഥലം മാറ്റവുമായി എത്തുന്നത് പത്മനാഭന്റെ മണ്ണിലാണ്. 

ജയറാം,  ഷീലു ഏബ്രഹാം , മിയ ജോർജ്ജ് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് " പട്ടാഭിരാമൻ " .

നമുക്കു ചുറ്റും നടക്കുന്ന എന്നാൽ നമ്മൾ അറിയാതെ പോകുന്ന ഒരു പാട് വലിയ സത്യങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിക്കുകയാണ് " പട്ടാഭിരാമൻ " . 
മനുഷ്യൻ വെറും കച്ചവട വസ്തുവായി മാറിയ കാലം. നമ്മളറിയാതെ നമ്മളെ തന്നെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ടീയം .വർണ്ണങ്ങളിൽ ചാലിച്ച ചതി കുഴികൾ. ഇവയെല്ലാം സിനിമയിലുടെ തുറന്ന് കാട്ടുന്നു . 
 
പണ്ട് ബിസിനസ്സ് രംഗത്തെ വമ്പനായിരുന്ന രാമൻ നായരുടെ മകളാണ് വിനീത.  .ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 
പുതിയ കാലത്തിന്റെ പ്രതിനിധിയായി തനൂജ വർമ്മ  .ടി .വി. അവതാരക ,സെലിബ്രിറ്റി എന്നീ നിലകളിൽ സജീവമാണ്. ഇടതുപക്ഷ ചിന്താഗതിയുള്ള പ്രശ്സ്ത പത്രപ്രവർത്തക " മായ " .തിരുവനന്തപുരത്തെ സകല തരികിടക്കും നേതൃത്വം നടക്കുന്ന "  വൽസൻ " തുടങ്ങിയ കഥാപാത്രങ്ങൾ എടുത്ത് പറയാം .

 നാടൻ പെൺക്കുട്ടിയെ വിവാഹം കഴിക്കൂ എന്നായിരുന്നു പട്ടാഭിരാമന്റെ ആഗ്രഹം. ഒരു പ്രത്യേക സാഹചര്യത്തിൽ ചായകടകാരന്റെ മകൾ വിനീതയെ പട്ടാഭിരാമൻ വിവാഹം കഴിക്കേണ്ടി വരുന്നു. വിനീതയ്ക്ക് നല്ല കൈപുണ്യമുള്ളത് മനസിലാക്കിയായിരുന്നു ഈ പട്ടാഭിരാമന്റെ തീരുമാനം . ഇതിനിടയിൽ കുക്കറി ഷോകളിലൂടെ പ്രശ്സ്തയായ    തനുജ വർമ്മ പട്ടാഭിരാമന്റെയും , വിനീതയുടെയും ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് " പട്ടാഭിരാമൻ " പറയുന്നത്. 

പട്ടാഭിരാമനായി  ജയറാമും , വിനീതയായി ഷീലു ഏബ്രഹാമും,  തനുജ വർമ്മയായി മിയ ജോർജ്ജും, ഷുക്കൂറായി ഹരീഷ് കണാരനും, കനിയായി പാർവതി നമ്പ്യാരും , യതികുമാറായി പ്രേംകുമാറും , രാജശേഖരവർമ്മയായി ദേവനും , സുനിമോനായി ധർമ്മജൻ ബോൾഗാട്ടിയും, വ്യന്ദസുന്ദരമായി ഗായത്രിയും, വാസുദേവനായി ദിനേശ് പണിക്കറും , രാമൻനായരായി നന്ദുവും ,    വൽസനായി ബൈജു സന്തോഷും , കളക്ടർ ഫിദ ഫാത്തിമയായി അനുമോളും ,  തമ്പുരാനായി സായികുമാറും, സഖാവ് സോളമനായി ജയൻ ചേർത്തലയും , സുന്ദരമായി ഇ. എ രാജേന്ദ്രനും, ചന്ദ്രേട്ടനായി സുധീർ കരമനയും, ഉണ്ണിയായി രമേഷ് പിഷാരടിയും, വർമ്മയായി ജനാർദ്ദനനും , മായയായി മാധുരിയും , കറന്റ് ജയ്സണായി അബു സലീമും, അനന്ത നാരായണനായി വിജയകുമാറും , വേണുവായി കലാഭവൻ  പ്രജോദും , സി. ഐ ശിവദാസായി ഫൈസൽ മുഹമ്മദും , പപ്പനായി ഷാജുശ്രീധറും , ആദി കേശവനായി ബിജു പപ്പനും , കോഴി രമേശനായി ബാലാജിയും , ലതയായി  ഷിബാന കൃഷ്ണയും, തങ്കമായി ഭദ്ര വെങ്കിടേഷും , ക്യഷ്ണയായി നിമിഷയും , ദേവകിയമ്മയായി സതി പ്രേംജിയും , റാണിയായി  തെസ്നിഖാനും ,  അഭിഷേകായി അമ്പാടിയും, മേയറായി മായാ വിശ്വനാഥും , കെ.ആർ. കെ ആയി ജയപ്രകാശും , വിനയനായി അനിൽ വടശ്ശേരിക്കരയും  ,ദേവനാരായണനായി വിഷ്ണുവും , മീനാക്ഷിയായി കാജലും , മീരയായി റിയയും ഈ ചിത്രത്തിൽ വേഷമിടുന്നു. 

അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു " പട്ടാഭിരാമൻ " നിർമ്മിക്കുന്നു. പുത്തൻ പണം, കനൽ , പുതിയ നിയമം , സോളോ , ശുഭരാത്രി തുടങ്ങിയ ചിത്രങ്ങൾ അബാം മൂവിസാണ് നിർമ്മിച്ചത്. 

തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തും , ഛായാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും, മുരുകൻ കാട്ടാക്കട എന്നിവരും, സംഗീതം എം. ജയചന്ദ്രനും നിർവ്വഹിക്കുന്നു . എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൈതപ്രവും , എം .ജയചന്ദ്രനും                                     ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. 

" ആടുപുലിയാട്ടത്തിന് " ശേഷം ജയറാമും , ഷീലു എബ്രഹാമും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ജയറാം  ശക്തമായ തിരിച്ചു വരവാണ് ഈ  ചിത്രത്തിലൂടെ  നടത്തിയിരിക്കുന്നത് .

ഷീലു ഏബ്രഹാമിന്റെ സിനിമ കരിയറിലെ മികച്ച വേഷമാണ് വിനീത .മിയ ജോർജിന്റെ തനുജ വർമ്മയും ,ബൈജു സന്തോഷിന്റെ ഹെൽത്ത് ഇൻസ്പെക്ടർ വൽസനും , ധർമ്മജൻ ബോൾഗാട്ടിയുടെ സുനി മോനും, ഹരീഷ് കണാരന്റെ ഷുക്കൂറും , പാർവ്വതി നമ്പ്യാരുടെ കനിയും പ്രേക്ഷക ശ്രദ്ധ നേടി. 

കണ്ണൻ താമരകുളത്തിന്റെ വ്യത്യസ്തമായ മേക്കിംഗ് സ്റ്റൈൽ എടുത്ത് പറയാം .രവിചന്ദ്രന്റെ ഛായാഗ്രഹണവും മികവുറ്റതായി. ദിനേശ് പള്ളത്തിന്റെ തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. 

ഹാസ്യത്തിന്റെ അകമ്പടിയിൽ സാമൂഹ്യ പ്രതിബന്ധതയുള്ള വിഷയമാണ് " പട്ടാഭിരാമൻ " പറയുന്നത്. നല്ല ഭക്ഷണ ശീലം പൊതു സമൂഹത്തിനും , വരും തലമുറയ്ക്കും അനിവാര്യമാണെന്ന സന്ദേശമാണ് സിനിമ നൽകുന്നത്. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന 100 % ഫാമിലി എന്റെർടെയ്നറാണ് " പട്ടാഭിരാമൻ " .

മികച്ച ഡയലോഗ് .
................................

" എന്റെ അമ്മയും കുടുംബത്തെയും സംരക്ഷിക്കാൻ  ഡി. വൈ. എഫ്. ഐ ക്കാരും, യുവമോർച്ചക്കാരും, യൂത്ത് കോൺഗ്രസുകാരും അവിടെയുണ്ട് " എന്നാണ്  പട്ടാഭിരാമൻ പറയുന്നത്. 

Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.