മലയാളസിനിമയുടെ സ്വന്തം നടി ഷീലു ഏബ്രഹാമിന്റെ ജന്മദിനം ഇന്ന്.

മലയാളത്തിന്റെ പ്രിയനടി  ഷീലു ഏബ്രഹാമിന്  ഇന്ന് (ആഗസ്റ്റ് 21 ) പിറന്നാൾ മധുരം. 
സി.എ. എബ്രഹാമിന്റെയും, ഏലിക്കുട്ടിയുടെയും മകളായി ആഗസ്റ്റ് 21 ന് ഭരണങ്ങാനത്ത് ജനനം. സ്കൂൾ, കോളേജ് തലങ്ങളിൽ നൃത്ത വേദികളിൽ സജീവമായിരുന്നു. 

ഫെലിക്സ് ജോസഫ് 2013 -ൽ  സംവിധാനം ചെയ്ത " വീപ്പിങ്ങ് ബോയ്'' ആണ് ആരങ്ങേറ്റ ചിത്രം. " ഷീ ടാക്സി " യിലെ അഭിനയത്തോടെ മലയാള സിനിമയിൽ സജീവമായി. മംഗ്ലീഷ്, കനൽ , ആടുപുലിയാട്ടം, പുതിയ നിയമം, സോളോ , സദൃശ്യവാക്യം 24: 29 ,  ശുഭരാത്രി എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ ചിത്രം " പട്ടാഭിരാമൻ " ആഗസ്റ്റ് 23 ന് " തീയേറ്ററുകളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആടുപുലിയാട്ടത്തിന് ശേഷം ജയറാമിനൊപ്പം ഈ ചിത്രത്തിൽ നായിക കഥാപാത്രമായ വിനീതയായി ഷീലു ഏബ്രഹാം വേഷമിടുന്നു.      ആട്പുലിയാട്ടവും , പട്ടാഭിരാമനും കണ്ണൻ താമരക്കുളം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

സിനിമ നിർമ്മാതാവും, ബിസിനസ്സ് ക്കാരനുമായ എബ്രഹാം  മാത്യുവാണ് ഭർത്താവ്. ചെൽസി  , നീൽ എന്നിവർ മക്കളാണ്.
സിനിമയിൽ മാത്രമല്ല സാമൂഹ്യ പ്രവർത്തനങ്ങളിലും ഷീലു എബ്രഹാം സജീവമാണ്.

മലയാളസിനിമയുടെ  സ്വന്തം നടി ഷീലു ഏബ്രഹാമിന് " സിനിമ പ്രേക്ഷക കൂട്ടായ്മ " യുടെ ജന്മദിനാശംസകൾ .
............................................................


സലിം പി. ചാക്കോ .
www.cinemaprekshakakoottayma. com

............................................................

No comments:

Powered by Blogger.