വിധു വിൻസെന്റിന്റെ " സ്റ്റാൻഡ് അപ്പ് " . നിമിഷ സജയനും , രജീഷ വിജയനും പ്രധാന വേഷങ്ങളിൽ .

നിമിഷ സജയനെയും,  രജീഷ വിജയനെയും പ്രധാന കഥാപാത്രങ്ങളാക്കി വിധു വിൻസെന്റ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് " സ്റ്റാൻഡ് അപ്പ് " .സ്റ്റാൻഡ് അപ്പ് കോമഡി എന്ന പ്രോഗ്രാമിലൂടെ പറയുന്ന കഥയായത് കൊണ്ടാണ് " സ്റ്റാൻഡ് അപ്പ് " എന്ന് പേരിട്ടിരിക്കുന്നത്. 

സൗഹൃദവും, പ്രണയവും , പുതിയ കാലഘട്ടത്തിന്റെ മാറുന്ന നിർവചനങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഊഷ്മള സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ബന്ധങ്ങളുടെ യാത്ര കൂടിയാണ് " സ്റ്റാൻഡ് അപ്പ്  " .

ആന്റോ ജോസഫ്  ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടൻ രചനയും , വർക്കി സംഗീതവും, ടോബിൻ തോമസ് ഛായാഗ്രഹണവും, പ്രദീപ് രംഗൻ മേക്കപ്പും, ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും , അരുൺ വെഞ്ഞാറംമൂട് , കവയിത്രി വിധു സി. നാരായണൻ എന്നിവർ  ഗാനരചനയും , രംഗനാഥ് രവി ശബ്ദ ലേഖനവും നിർവ്വഹിക്കുന്നു. എൽദോ ശെൽവരാജാണ് പ്രൊഡക്ഷൻ കൺട്രോളർ .

അർജുൻ അശോകൻ , വെങ്കിടേഷ് , ദിവ്യാ ഗോപിനാഥ് , സജിത മഠത്തിൽ , സുനിൽ സുഖദ , സീമ , നിസ്താർ , രാജേഷ് ശർമ്മ , ജുനൈസ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

" മാൻഹോൾ "  എന്ന സാമുഹ്യ പ്രതിബദ്ധതയുള്ള ചിത്രം സംവിധാനം ചെയ്തത് വിധു വിൻസെന്റ് ആയിരുന്നു. 
സലിം പി. ചാക്കോ .

No comments:

Powered by Blogger.