അന്നും ഇന്നും എന്നും - നൗഷാദ് .



2015 നവംബര്‍ 26നായിരുന്നു നാടിന്റെ ഞെട്ടിച്ച മാൻഹോൾ ദുരന്തമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെ ഓട്ടോഡ്രൈവറായ കരുവിശ്ശേരി മേപ്പക്കുടി *നൗഷാദ്* മരണത്തിന് കീഴടങ്ങി.

ഇന്നിപ്പോ ഇതാ ഈ പ്രളയകാലത്ത് ,
പെരുന്നാളിന്ന് തലേ ദിവസം സ്വന്തം മക്കളുടെ, വീട്ടുകാരുടെ, ഒന്നും കാര്യം ചിന്തിക്കാതെ *ഇതാണെന്റെ പെരുന്നാൾ* എന്നു പറഞ്ഞ് സ്വന്തം കടയിലെ എല്ലാ സാധനങ്ങളും ചാക്കിൽ നിറച്ച്,
''നിങ്ങൾ കൊണ്ടു പോകൂ" എന്ന് പറഞ്ഞ് മറ്റൊരാൾ!
അയാളുടെയും പേര് *നൗഷാദ്*.

ഓണവും, പെരുന്നാളും ലക്ഷ്യമാക്കി ഇറക്കി വച്ചിരുന്ന സ്‌റ്റോക്കാണ് ഒരു മടിയും കൂടാതെ  ദുരിതബാധിതർക്കായി എടുത്തു നൽകിയത്!
വൻകിട കച്ചവടക്കാർ ഒരു കുഞ്ഞുടുപ്പ് പോലും നൽകാൻ മടിക്കുന്നിടത്ത്,
അല്ലെങ്കിൽ ഞങ്ങളൊന്നും നൽകില്ല എന്ന് ചിലർ ഉറച്ചു പറയുന്നിടത്താണ് *നൗഷാദ്* നന്മ മരമായി അവതരിച്ചത്!
സർവ്വശക്തന് വേണ്ടി ബലിയർപ്പിക്കുന്ന, എല്ലാം ത്യജിക്കുന്ന ഈ ബക്രീദ് ; നൗഷാദേ, നിന്റെതാണ്!
പെരുന്നാളുകൾ ഇനിയും വരും!
ഓണവും ക്രിസ്തുമസും വരും!
എന്നുമെന്നും നൗഷാദുമാർ ഉണ്ടാകും!

മറക്കാതിരിക്കാം അവരെ!
ഓർക്കാം നമ്മുടെ പ്രാർത്ഥനകളിൽ! 
ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ , "സുഹ' എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.
"ഇവ്ദ് " അഥവാ "ഈദ്" എന്നാൽ സന്തോഷം എന്നർത്ഥം!.
*നൗഷാദ്*
എന്ന വാക്കിന്റെ അർത്ഥവും സന്തോഷം എന്ന് തന്നെ.
സ്വന്തം സന്തോഷങ്ങളെ മാറ്റിവച്ച് മറ്റുള്ളവർക്ക് സന്തോഷമേകുന്ന നൗഷാദേ,
പരിപൂർണ ത്യാഗത്തിന്റെ പ്രതീകമായ
ഈ ബലിപെരുന്നാളിനെ നൗഷാദിന്റെ പേരിട്ട് വിളിക്കാനാണ് എനിക്കിഷ്ടം!

                സ്നേഹത്തോടെ
                ഷാജി പട്ടിക്കര
പ്രൊഡക്ഷൻ കൺട്രോളർ .

No comments:

Powered by Blogger.