"വിശുദ്ധപുസ്തകം" ആഗസ്റ്റ് 23 ന് വീണ്ടും റിലീസ് ചെയ്യും.ഷാബു ഉസ്മാൻ കഥയും ,സംവിധാനവും നിർവ്വഹിക്കുന്ന " വിശുദ്ധപുസ്തകം'' അഗസ്റ്റ് 23 ന് വീണ്ടും  തീയേറ്ററുകളിൽ  എത്തും. 

മധു, മാമുക്കോയ , മനോജ് കെ. ജയൻ, ശാന്തകുമാരി, അലിയ , ജനാർദ്ദനൻ, ബാദുഷ , റിഷി , കനകലത , കലാഭവൻ നവാസ്, സോളമൻ ചങ്ങനാശ്ശേരി, മനോജ് ഗിന്നസ്സ്‌ , പത്മരാജൻ രതീഷ്, മീനാക്ഷി, സന്തോഷ് കലഞ്ഞൂർ , ഉല്ലാസ് പന്തളം , മനു വർമ്മ , സ്മിനു സി.ജെ ,നിർമ്മാതാവ്  രാജേഷ് കളിയ്ക്കൽ , സിയാദ്, ആദിനാട് ശശി, കൊല്ലം സിറാജ് , കോബ്ര രാജേഷ് , രമ്യമനു , അനു ,ഡാലിയ , സജി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ക്യാമറ രജ്ഞിത് മുരളിയും,  
എഡിറ്റിംഗ് ശ്രീജിത്ത്  രംഗനും, 
തിരക്കഥ സംഭാഷണം  ഷാബു ഉസ്മാനും, ജഗദീപ് കുമാറും, 
സംഗീതം സുമേഷ് കൂട്ടിക്കലും, 
പശ്ചാത്തല സംഗീതം കിളിമാനൂർ രാമവർമ്മയും, ഗാനരചന പൂവച്ചൽ ഖാദറും  ,എസ്. രമേശൻ നായരും  ,ഫെമിന ബീഗവും, 
മേക്കപ്പ്  മുരുകൻ കുണ്ടറയും ,
വസ്ത്രലങ്കാരം രവികുമാരപുരവും ,
ആക്ഷൻ സംവിധാനം ബ്രൂസ്ലി രാജേഷും, കലാസംവിധാനം  സജി മുണ്ടയാടും , 
പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ ബാലരാമപുരവും ,
പി.ആർ.ഓ.  അയ്മനം  സാജനും നിർവ്വഹിക്കുന്നു. 

 " വിശുദ്ധപുസ്തകം"  നിർമ്മിക്കുന്നത് 
രാജേഷ് കളിയ്ക്കലും, 
പ്രണവം ഉണ്ണിക്യഷ്ണനും, 
റ്റി.എസ് ശശിധരൻപിള്ളയും ആണ്. 

പത്തനംതിട്ട ജില്ലയിലെ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് . ആഗസ്റ്റ് 23 ന്   " വിശുദ്ധപുസ്തകം" വീണ്ടും തിയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.