" പ്രണയത്തിന് പ്രായമില്ല ... പകയ്ക്കും " .കുഞ്ഞബ്ദുള്ള ഉഷാറാണ്. ആഗസ്റ്റ് 23 ന് നിങ്ങളെ കാണാനെത്തും .



വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ചാലയിലെ കോളനിയിൽ നിന്ന് മുംബൈയിലെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അബ്ദുള്ള അറുപത്തിഅഞ്ചാം വയസ്സിൽ ചാലയിലെ തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെൺകുട്ടിയെ അന്വേഷിച്ചു കേരളം മുഴുവൻ നടത്തുന്ന യാത്രയാണ് " മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള " . 

അബ്ദുള്ള തിരുവനന്തപുരം മുതൽ വടക്കേ അറ്റത്ത് വയനാട് വരെയുള്ള യാത്രയിൽ മിക്ക ജില്ലകളിലും കണ്ടുമുട്ടുന്ന കുറെ പേരുടെ പ്രശ്നങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും ഇന്നത്തെ സോഷ്യൽ വിഷയങ്ങളും ഹാസ്യത്മകമായി "മൊഹബത്തിൻ കുഞ്ഞബ്ദുള്ള " യിലൂടെ പറയുന്നു. കെ. എസ്. ആർ. ടി. യും , പ്രൈവറ്റ് ബസും, ഓട്ടോറിക്ഷയും ഇതിലെ കഥാപാത്രങ്ങളായി വരുന്നുണ്ട്. 

ഇന്ദ്രൻസാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. രഞ്ജി പണിക്കർ , ലാൽ ജോസ്, നോമ്പി, പ്രേംകുമാർ , ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമൻ, ജെൻസൺ ജോസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമർദേവ് , ദേവരാജ് , രാജേഷ് പരവൂർ , സി.വി. ദേവ് , സുർജിത്ത് ഗോപിനാഥ്, ഖാദർ തിരൂർ , സുബൈർ വയനാട് , അശോകൻ വളയം, വിജി കെ. വസന്ത്, സൈമൺ പാവറട്ടി ,' പ്രവീൺ രമണി, എൽദോ പോത്തുകെട്ടി , ഷിഹാജ് , മാരാർ വയനാട്, സലാം കൽപ്പറ്റ , രചന നാരായണൻക്കുട്ടി, മാലാ പാർവ്വതി, നന്ദന വർമ്മ , അംബിക , സ്നേഹ ദിവാകരൻ , അനു ജോസഫ് , കെ.പി.ഏ.സി ലീലാമണി , സാവിത്രി ശ്രീധരൻ , ആഞ്ജലി നായർ, സന ബാപ്പു എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

രചനയും, സംവിധാനവും ഷാനു സമദ് നിർവ്വഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗൃഹണം അൻസൂറും, സംഗീതം ഹിഷാം അബ്ദുൾ വഹാബും, സാജൻ കെ. റാമും , ഗാനരചന പി. കെ .ഗോപിയും , ഷാജഹാൻ ഒരുമനയൂരും ,ബാപ്പു വെള്ളിപറമ്പും, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാടും , കലാ സംവിധാനം ഷെബീറലിയും , മേക്കപ്പ് അമൽ ചന്ദ്രനും, എഡിറ്റിംഗ് വി.ടി. ശ്രീജിത്തും, സംഘട്ടനം അഷ്റഫ് ഗുരുക്കളും, ഡാൻസ് സഹീർ അബ്ബാസും, അസോസിയേറ്റ് ഡയറക്ടർ കെ.ജി. ഷൈജുവും, സംവിധാന സഹായികളായി ക്യഷ്ണ കുമാറും , വാസുദേവനും, ജയൻ കടക്കരപ്പള്ളിയും , സരീഷ് പുളിഞ്ചേരിയും, സമീർ ഇല്ലത്തു ക്കായിലും , സ്റ്റിൽസ് അനിൽ പേരാബ്രായും , പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആൻറണി എലൂരും, അഭിലാഷ് പൈങ്ങോടും , ഫിനാൻസ് ഇൻ ചാർജ്ജ് റഷീദ് പൊന്നാനിയും നിർവ്വഹിക്കുന്നു. 

" മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള " ആഗസ്റ്റ് 23 ന്  തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

www.cinemaprekshakakoottayma. com.

No comments:

Powered by Blogger.