സർക്കാർ ഉദ്യോഗസ്ഥന്റെ സാമൂഹ്യ ഇടപെടലുകളുമായി ജയറാമിന്റെ " പട്ടാഭിരാമൻ " ആഗസ്റ്റ് 23 ന് തിയേറ്ററുകളിൽ എത്തും .

നർമ്മത്തിന്റെ പശ്ചാത്തലത്തിലുള്ള  ഉൽസവകാല കുടുംബചിത്രമാണ് " പട്ടാഭിരാമൻ " .
............................................................

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ അംഗമായ പട്ടാഭിരാമൻ ഭക്ഷണ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സ്വഭാവം മുലം നിരവധി പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നു. നിരവധി തവണ ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകുന്നു.
ഇരുപത്തിനാലാമത്തെ സ്ഥലം മാറ്റവുമായി എത്തുന്നത് പത്മനാഭന്റെ മണ്ണിലാണ്. 

നാടൻ പെൺക്കുട്ടിയെ വിവാഹം കഴിക്കൂ എന്നായിരുന്നു പട്ടാഭിരാമന്റെ ആഗ്രഹം. ഒരു പ്രത്യേക സാഹചര്യത്തിൽ ചായകടകാരന്റെ മകൾ വിനീതയെ പട്ടാഭിരാമൻ വിവാഹം കഴിക്കേണ്ടി വരുന്നു. വിനീതയ്ക്ക് നല്ല കൈപുണ്യമുള്ളത് മനസിലാക്കിയായിരുന്നു ഈ പട്ടാഭിരാമന്റെ തീരുമാനം . ഇതിനിടയിൽ കുക്കറി ഷോകളിലൂടെ പ്രശ്സ്തയായ    തനുജ വർമ്മ പട്ടാഭിരാമന്റെയും , വിനീതയുടെയും ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് " പട്ടാഭിരാമൻ " പറയുന്നത്. 

പട്ടാഭിരാമനായി  ജയറാമും , വിനീതയായി ഷീലു ഏബ്രഹാമും,  തനുജ വർമ്മയായി മിയ ജോർജ്ജും, ഷുക്കൂറായി ഹരീഷ് കണാരനും, കനിയായി പാർവതി നമ്പ്യാരും , യതികുമാറായി പ്രേംകുമാറും , രാജശേഖരവർമ്മയായി ദേവനും , സുനിമോനായി ധർമ്മജൻ ബോൾഗാട്ടിയും, വ്യന്ദസുന്ദരമായി ഗായത്രിയും, വാസുദേവനായി ദിനേശ് പണിക്കറും , രാമൻനായരായി നന്ദുവും ,    വൽസനായി ബൈജു സന്തോഷും , കളക്ടർ ഫിദ ഫാത്തിമയായി അനുമോളും ,  തമ്പുരാനായി സായികുമാറും, സഖാവ് സോളമനായി ജയൻ ചേർത്തലയും , സുന്ദരമായി ഇ. എ രാജേന്ദ്രനും, ചന്ദ്രേട്ടനായി സുധീർ കരമനയും, ഉണ്ണിയായി രമേഷ് പിഷാരടിയും, വർമ്മയായി ജനാർദ്ദനനും , മായയായി മാധുരിയും , കറന്റ് ജയ്സണായി അബു സലീമും, അനന്ത നാരായണനായി വിജയകുമാറും , വേണുവായി കലാഭവൻ  പ്രജോദും , സി. ഐ ശിവദാസായി ഫൈസൽ മുഹമ്മദും , പപ്പനായി ഷാജുശ്രീധറും , ആദി കേശവനായി ബിജു പപ്പനും , കോഴി രമേശനായി ബാലാജിയും , ലതയായി  ഷിബാന കൃഷ്ണയും, തങ്കമായി ഭദ്ര വെങ്കിടേഷും , ക്യഷ്ണയായി നിമിഷയും , ദേവകിയമ്മയായി സതി പ്രേംജിയും , റാണിയായി  തെസ്നിഖാനും ,  അഭിഷേകായി അമ്പാടിയും, മേയറായി മായാ വിശ്വനാഥും ഈ ചിത്രത്തിൽ വേഷമിടുന്നു. 

അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു " പട്ടാഭിരാമൻ " നിർമ്മിക്കുന്നു. പുത്തൻ പണം, കനൽ , പുതിയ നിയമം , സോളോ , ശുഭരാത്രി തുടങ്ങിയ ചിത്രങ്ങൾ അബാം മൂവിസാണ് നിർമ്മിച്ചത്. 

തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തും , ഛായാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും, മുരുകൻ കാട്ടാക്കട എന്നിവരും, സംഗീതം എം. ജയചന്ദ്രനും നിർവ്വഹിക്കുന്നു . എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൈതപ്രവും , എം .ജയചന്ദ്രനും                                     ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. 

" ആടുപുലിയാട്ടത്തിന് " ശേഷം ജയറാമും , ഷീലു എബ്രഹാമും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അബാം മൂവിസ് റിലീസ് ആഗസ്റ്റ് 23 ന്  " പട്ടാഭിരാമൻ " തീയേറ്ററുകളിൽ എത്തിക്കും .


സലിം പി. ചാക്കോ .

No comments:

Powered by Blogger.