1990 -കളിലെ ജോഷിയെ മലയാള സിനിമയ്ക്ക് തിരിച്ചു കിട്ടി. പൊറിഞ്ചുവും, മറിയവും, ജോസും പ്രേക്ഷകർക്ക് സ്വന്തം. ജോജു ജോർജ്ജിന്റെ മിന്നുന്ന പ്രകടനം.


1965 കാലഘട്ടത്തിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ പൊറിഞ്ചു , മറിയം , ജോസ് എന്നിവരെ പ്രേക്ഷകർക്ക്  പരിചയപ്പെടുത്തി കൊണ്ടാണ് സിനിമയുടെ തുടക്കം. 

പണക്കാരിയായ മറിയവും, ദരിദ്രനായ പൊറിഞ്ചും തമ്മിലുള്ള പ്രണയവും, ഇവരുടെ ഉറ്റ      സുഹൃത്തായ ജോസും , ഇവർ മൂവരും തമ്മിലുള്ള പര്സപര സ്നേഹബന്ധവുമാണ് സിനിമയുടെ  പ്രമേയം . 

കാട്ടാളൻ പൊറിഞ്ചുവും , മറിയവും , പുത്തൻപള്ളി ജോസും തൃശൂരിൽ ജീവിച്ചിരുന്ന മൂന്ന് പേരാണ്. പള്ളി പെരുന്നാളും , ബാന്റ് സെറ്റും അതിന്റെ പേരിലുള്ള അടിപിടികളിലും ,വാക്ക് തർക്കങ്ങളിലും മുഴങ്ങി കേൾക്കുന്ന പേരുകളാണ് കാട്ടാളൻ പൊറിഞ്ചുവും , പുത്തൻപള്ളി ജോസും , ആലപ്പാട്ട് തറവാട്ടിലെ മറിയവും.  

" പൊറിഞ്ചു മറിയം ജോസ് "   സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ഡേവിഡ് കാച്ചപ്പിളളി അവതരിപ്പിക്കുകയും, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മാണവും നിർവ്വഹിക്കുന്നു. 

കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ്ജും, പുത്തൻ പളളി ജോസായി ചെമ്പൻ വിനോദ് ജോസും , മറിയം ആയി നൈലാ ഉഷയും , ഐപ്പ് മുതലാളിയായി വിജയരാഘവനും , പ്രിൻസായും രാഹുൽ മാധവും വേഷമിടുന്നു.

സലിംകുമാർ, ടി.ജി. രവി, ജയരാജ് വാര്യർ , കൈനകരി തങ്കരാജ് , അനിൽ നെടുമങ്ങാട് , മാളവിക മേനോൻ , നിയാസ് കലാഭവൻ , സുധി കോപ്പ , സ്വാസിക, സരസ ബാലുശ്ശേരി ,മാല പാർവതി , നിസാർ സേട്ട് , ഐ. എം. വിജയൻ , മാളവിക  ,ഇ.എ. രാജേന്ദ്രൻ  തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

നവാഗതനായ തിരക്കഥാകൃത്ത് അഭിലാഷ് രചനയും, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയും, കലാസംവിധാനം ദിലീപ് നാഥും  , സ്റ്റിൽസ് സിനറ്റ് സേവ്യറും, സംഗീതം ജെയ്ക്ക്സ്  ബിജോയ്, എഡിറ്റിംഗ് ശ്യാം ശശിധരനും , മേക്കപ്പ് റോണക്സ് സേവ്യറും,  നിർവ്വഹിക്കുന്നു. 

മോഹൻലാലിന്റെ " ലൈലാ ഓ ലൈയ്ക്ക് " ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

ജോഷിയുടെ മികച്ച സംവിധാനമാണ് സിനിമയുടെ ഹൈലൈറ്റ്. ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ് , നൈലാ ഉഷ, വിജയരാഘവൻ , രാഹുൽ മാധവ് എന്നിവരുടെ അഭിനയം  മികച്ചതായി . 

ഓരോ സിനിമ കഴിയും തോറും ജോജു ജോർജ്ജ് തന്റെ അഭിനയം മികച്ചതാക്കി സ്റ്റാർ പദവിലേക്ക് നിങ്ങുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. 

 പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തിയിരിക്കുകയാണ് .

മാസ് മൂവി ഗണത്തിൽ " പൊറിഞ്ചു മറിയം ജോസിനെ "' ഉൾപ്പെടുത്താം. 

Rating : 3.5 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.