" ക്ഷമിക്കണം വെറെ മാർഗ്ഗമില്ല " ' രമേശൻ ഒരു പേരല്ല ' ആഗസ്റ്റ് 16ന് റിലീസ് ചെയ്യും .

" ക്ഷമിക്കണം" .പ്രളയകാലം ഒഴിയുന്നതെയുള്ളു.മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ ഓർമിപ്പിച്ച മറ്റൊരു കാലം.

ചിലപ്പോൾ ഒരു സിനിമ റിലീസാവാൻ പറ്റിയ സമയമല്ല എന്നും തോന്നിയേക്കാം..  പക്ഷെ ഈ സിനിമക്ക് ഈ ആഗസ്റ്റ്  16 കഴിഞ്ഞാൽ റിലീസ് ഒരു വിദൂര സ്വപ്നം മാത്രമാകും. മൂന്നു തവണ പല കാരണങ്ങൾകൊണ്ട് റിലീസ് മാറ്റി. രണ്ടു വർഷങ്ങൾ നീണ്ട പരിശ്രമം.. 

പ്രതിബന്ധങ്ങളുടെ പ്രളയമായിരുന്നു ഈ സിനിമ നേരിട്ടത് അതെല്ലാം ആഗസ്ത്  16 ന് കാറും കോളും നീക്കിയെത്തുകയാണ്. 
മറ്റുള്ളവരെ സഹായിക്കാൻ മാത്രം അറിയുന്ന #രമേശൻ... പ്രളയത്തിൽ മറ്റുള്ളവന്റെ വേദനയറിഞ്ഞു സഹായം എത്തിച്ചു മനവും മാനവും തെളിഞ്ഞ പുതു കേരളത്തിന്റെ സൂര്യോദയത്തിൽ എത്തും.

പ്രളയപെയ്ത്തിൽ നമ്മെ വിട്ടു പിരിഞ്ഞവർക്കും.. സഹായം എത്തിക്കുന്നതിനിടെ ജീവൻ വെടിഞ്ഞു എന്നെന്നേക്കും നോവായി ഹൃദയത്തിൽ ഇടം നേടിയവർക്കും അശ്രുപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട്  " രമേശൻ ഒരു പേരല്ല " തീയേറ്ററുകളിലേക്ക്. 
...........................................................

മണികണ്ഠൻ പട്ടാമ്പിയെ നായകനാക്കി സുജിത്ത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " രമേശൻ ഒരു പേരല്ല " .ഇതൊരു റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന മൂവിയായിരിക്കും .

മണികണ്ഠൻ പട്ടാമ്പി ഒരു ഓൺ ലൈൻ ടാക്സി ഡ്രൈവറായ  രമേശന്റെ വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത് . 2017 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ രമേശന്റെ ജീവിതം തികച്ചും  അപ്രതീക്ഷതമായ വഴികളിലൂടെ നീങ്ങുന്നതാണ് സിനിമയുടെ പ്രമേയം .

ഇന്ത്യയിൽ നിലനിൽക്കുന്ന നിയമത്തിലെ അപചയങ്ങൾ വരച്ചുകാട്ടുകയാണ് ഈ സിനിമ .

നടൻ മുകേഷിന്റെ സഹോദരി പുത്രൻ ദിവ്യദർശൻ ദേവൻ , രാകേഷ് ശർമ്മ , കൃഷ്ണകുമാർ ,  ഇ. എ. രാജേന്ദ്രൻ , കൃഷ്ണ ബാലകൃഷ്ണൻ, അരുൺ നായർ , ദേവേന്ദ്രനാഥ് , സുരേഷ് പ്രേം , ശൈലജ ,  മിനി .ഐ. ജി എന്നിവരോടൊപ്പം  , സ്കൂൾ ഓഫ് ഡ്രാമയിലെ  കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുനിൽ        പ്രേംമും  ,സംഗീതവും ,പശ്ചാത്തല സംഗീതവും ജമിനി ഉണ്ണിയും , എഡിറ്റിംഗ് അർജുൻ മോനോനും , കലാസംവിധാനം ജ്യോതിഷ് ശങ്കറും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.