റിയലിസ്റ്റിക്ക് സസ്പെൻസ് ത്രില്ലർ " രമേശൻ ഒരു പേരല്ല " ആഗസ്റ്റ് 16ന് തീയേറ്ററുകളിൽ എത്തും .
മണികണ്ഠൻ പട്ടാമ്പിയെ നായകനാക്കി സുജിത്ത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " രമേശൻ ഒരു പേരല്ല " .ഇതൊരു റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന മൂവിയായിരിക്കും .
മണികണ്ഠൻ പട്ടാമ്പി ഒരു ഓൺ ലൈൻ ടാക്സി ഡ്രൈവറായ രമേശന്റെ വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത് . 2017 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ രമേശന്റെ ജീവിതം തികച്ചും അപ്രതീക്ഷതമായ വഴികളിലൂടെ നീങ്ങുന്നതാണ് സിനിമയുടെ പ്രമേയം .
ഇന്ത്യയിൽ നിലനിൽക്കുന്ന നിയമത്തിലെ അപചയങ്ങൾ വരച്ചുകാട്ടുകയാണ് ഈ സിനിമ .
നടൻ മുകേഷിന്റെ സഹോദരി പുത്രൻ ദിവ്യദർശൻ ദേവൻ , രാകേഷ് ശർമ്മ , കൃഷ്ണകുമാർ , ഇ. എ. രാജേന്ദ്രൻ , കൃഷ്ണ ബാലകൃഷ്ണൻ, അരുൺ നായർ , ദേവേന്ദ്രനാഥ് , സുരേഷ് പ്രേം , ശൈലജ , മിനി .ഐ. ജി എന്നിവരോടൊപ്പം , സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം സുനിൽ പ്രേംമും ,സംഗീതവും ,പശ്ചാത്തല സംഗീതവും ജമിനി ഉണ്ണിയും , എഡിറ്റിംഗ് അർജുൻ മോനോനും , കലാസംവിധാനം ജ്യോതിഷ് ശങ്കറും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
No comments: