സംഗീതം + പ്രണയം + ഹാസ്യം = " ചില NEWGEN നാട്ടുവിശേഷങ്ങൾ ജൂലൈ 26 ന് റിലീസ് ചെയ്യും. " .സംവിധാനം : ഈസ്റ്റ് കോസ്റ്റ് വിജയൻ " .

സംഗീതത്തിനും , പ്രണയത്തിനും , ഹാസ്യത്തിനും കുടുംബ ബന്ധങ്ങൾക്കും  പ്രാധാന്യം നൽകി ഈസ്റ്റ്കോസ്റ്റ് വിജയൻ  സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചില NEW GEN നാട്ടു
വിശേഷങ്ങൾ " .

പുതുമുഖം അഖിൽ പ്രഭാകർ , സുരാജ് വെഞ്ഞാറംമൂട്, ഹരീഷ് കണാരൻ , ശിവകാമി  , സോനു , വിഷ്ണുപ്രിയ , വിനയ് വിജയൻ , നെടുമുടി വേണു , ദിനേശ് പണിക്കർ , ജയകൃഷ്ണൻ , നോബി , ബിജുകുട്ടൻ , സാജു കൊടിയൻ, കൊല്ലം ഷാ , മണികണ്ഠൻ , ഹരി മോനോൻ ,  സിനാജ്, സുബി സുരേഷ് , അഞ്ജലി , ആവണി എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. 

തിരക്കഥ എസ്. എൽ.പുരം ജയസൂര്യയും , ഛായാഗ്രഹണം അനിൽ നായരും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം , കലാസംവിധാനം ബോബനും, പശ്ചാത്തല സംഗീതം ഗോപീ സുന്ദറും , വസ്ത്രാലങ്കാരം അരുൺ മനോഹറും നിർവ്വഹിക്കുന്നു. ജിത്ത് പിരപ്പൻകോടാണ് പ്രൊഡക്ഷൻ കൺട്രോളർ. 

പ്രണയം തുളുമ്പുന്ന ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. സംഗീതം എം. ജയചന്ദ്രനും ,  ഗാനരചന ഈസ്റ്റ് കോസ്റ്റ് വിജയനും ,സന്തോഷ് വിജയനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.  യേശുദാസ് , ശങ്കർ മഹാദേവൻ , പി. ജയചന്ദ്രൻ , എം.ജി. ശ്രീകുമാർ , ശ്രേയാ ഘോഷാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ കോറിയോഗ്രാഫർ ദിനേശ് മാസ്റ്റർ ആണ് ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.