" LOVE ACTION DRAMA " ഓണത്തിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തും. നിവിൻ പോളി , നയൻതാര പ്രധാന വേഷങ്ങളിൽ . സംവിധാനം: ധ്യാൻ ശ്രീനിവാസൻ . നിർമ്മാണം: വിശാഖ് സുബ്രഹ്മണ്യം , അജു വർഗ്ഗീസ് .

മെറിലാൻഡ്  തറവാട്ടിലെ        ഇളയമുറക്കാരൻ  വിശാഖ് സുബ്രഹ്മണ്യം  നിവിൻ പോളി , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന " ലൗ ആക്ഷൻ ഡ്രാമ "  നടൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു.          ഫന്റാസ്റ്റിക്  ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിശാഖ്  സുബ്രഹ്മണ്യത്തോടൊപ്പം നടൻ അജു വർഗ്ഗിസും നിർമ്മാതാവാണ് . 


1979-ൽ ആണ് മെറി ലാൻഡ് അവസാനം സിനിമ നിർമ്മിച്ചത്. മലയാള സിനിമ ചരിത്രത്തിലെ മനോഹര സിനിമകളാണ്  മെറിലാൻഡിൽ നിന്നും പുറത്ത് വന്നിട്ടുള്ളത് എന്നത് പ്രേക്ഷക സമൂഹത്തിന് അറിയാം. അത് കൊണ്ട് തന്നെ മുത്തച്ഛന്റെ പൈതൃകം പിന്തുടരുകയാണ് വിശാഖ് സുബ്രഹ്മണ്യവും. 

ലൗവും , അക്ഷനും, ഡ്രാമയും ചേർന്ന സിനിമയാണിത്. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ തളത്തിൽ ദിനേശനെയും, ശോഭയെയും തന്റെ ചിത്രത്തിൽ വീണ്ടും അവതരിപ്പിക്കുന്നു. എന്നാൽ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ഈ സിനിമ. 

വിനീത് ശ്രീനിവാസൻ , അജു വർഗ്ഗീസ് , ബേസിൽ ജോസഫ് , ശ്രീനിവാസൻ , മല്ലിക സുകുമാരൻ ,ജൂഡ് ആൻറണി  എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം ജോമോൻ ടി. ജോൺ  , റോബി വർഗ്ഗീസ് രാജ് എന്നിവരും  , എഡിറ്റിംഗ് വിവേക് ഹർഷനും നിർവ്വഹിക്കുന്നു.

ഫന്റാസ്റ്റിക് ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് എം. സ്റ്റാർ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പേരിൽ  വിശാഖ് സുബ്രഹ്മണ്യവും, അജു വർഗ്ഗീസും ചേർന്നാണ് സിനിമ അവതരിപ്പിക്കുന്നത്. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.