ഹൃദയബന്ധങ്ങളിൽ ചാലിച്ച പ്രണയകഥയുമായി " a For ആപ്പിൾ " ജൂലൈ 19 ന് തിയേറ്ററുകളിൽ .

വ്യതസ്തമായ ഒരു പ്രണയകഥ  കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന " a For ആപ്പിൾ " മധു എസ്. കുമാർ സംവിധാനം ചെയ്യുന്നു. 

നെടുമുടി വേണു , ഷീല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇവർ ജോഡിയാകുന്ന ആദ്യ ചിത്രമാണിത്. ഇവരുടെ ഇരുത്തം വന്ന പ്രകടനമായിരിക്കും സിനിമയുടെ ഹൈലൈറ്റ്. ലക്ഷ്മി യും , നാരായണനും വൃദ്ധ ദമ്പതികൾ .യാത്രയാണ് പ്രധാന ഹോബി . യാത്രക്കിടെ അച്ചുവും, വിഷ്ണുപ്രിയയും ഇവരോട്  ലിഫ്റ്റ് ചോദിക്കുകയും കാറിൽ കയറുകയും ചെയ്തു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

ശ്രീകുമാരൻ തമ്പിയും , ജെറി അമൽദേവും 25 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. പി.എഫ്. മാത്യൂസ് വനിതയിലെഴുതിയ പ്രണയത്തിന്റെ കൈപ്പുസ്തകം എന്ന നോവലൈറ്റിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടോണി ബിജിമോൻ , ജാൻവി ബൈജു  , സലിം കുമാർ, കൃഷ്ണകുമാർ , സേതുലക്ഷ്മി , കോട്ടയം പ്രദീപ് , സാജൻ സുദർശൻ, പാഷാണം ഷാജി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

എഡിറ്റിംഗ് വി.ടി ശ്രീജിത്തും, പശ്ചാത്തല സംഗീതം ബിജിപാൽ  , തിരക്കഥ രാജേഷ് ജയരാമൻ , ഛായാഗ്രഹണം അന്തരിച്ച എം.ജെ. രാധാകൃഷ്ണൻ എന്നിവർ നിർവ്വഹിക്കുന്നു. സുദർശൻ കാഞ്ഞിരകുളമാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.