രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ശ്യാമപ്രസാദിന്റെ " ഒരു ഞായറാഴ്ച '' പുരുഷ വീക്ഷണകോണിലൂടെ സംജാതമായ സ്ത്രീപക്ഷ സിനിമയാണ് : സീനാ ഭാസ്കർ .

മാതൃക ദാമ്പത്യ ജീവിതത്തിലെ കാഴ്ചകളാണ് ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ സിനിമ " ഒരു ഞായറാഴ്ച " പറയുന്നത് .

സിനിമ സമൂഹത്തിന്റെ പരിച്ഛേദമോ  ,      ചിലയവസരങ്ങളിൽ അതിലപ്പുറമോ ആകാറുണ്ട്. " ഒരു ഞായറാഴ്ച "യിൽ വിവാഹിതരായ മധ്യവയസ്ക കുടുംബത്തിലെ വിവാഹേതര സ്ത്രീ പുരുഷബന്ധവും , അതുപോലെ തന്നെ വിവാഹിതരായ യുവാക്കൾക്കിടയിലെ കാമുകീ കാമുക ബന്ധവുമാണ് സംവിധായകൻ ജനമനസുകളിലെത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്.

45 ന് മുകളിൽ പ്രായമുള്ള സ്ത്രീയെ അണുകുടുംബത്തിൽ ആർക്കും ആവശ്യമില്ല. അവർ കടന്നു പോകുന്ന മാനസിക തലങ്ങൾ, അവൾ അനുഭവിക്കുന്ന വേദനകൾ എല്ലാം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. 

രണ്ടു സത്രീകളുടെ കഥ പറയുന്ന ഈ സിനിമ പുരുഷ വീക്ഷണകോണിലൂടെ സംജാതമായ സ്ത്രിപക്ഷ സിനിമ കൂടിയാണ്. 

കുടുംബ വ്യവസ്ഥയ്ക്ക് ഒരുടവും സംഭവിക്കാൻ പാടില്ലെന്ന മധ്യ വർഗ്ഗചിന്ത ഉപേക്ഷിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

 .........................................................

No comments:

Powered by Blogger.