മലയാളത്തിലെ രണ്ടാമത്തെ സംസ്കൃത സിനിമ " മൃച്ഛകടികം " . ബാല , നേഹ സക്സേന , അർജ ബാനർജി എന്നിവർ പ്രധാന വേഷങ്ങളിൽ .

ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സംസ്കൃത നാടകമാണ്    മ്യച്ഛകടികം . ശുദ്രകനാണ് അതിന്റെ രചയിതാവ് .ആ നാടകത്തിന്റെ പുതിയ അവസ്ഥാന്തരമാണ് " മൃച്ഛകടികം " എന്ന സിനിമ . 

കണ്ണൻ പെരുമുടിയൂർ  സംവിധാനം ചെയ്യുന്ന ഈ ചിത്രം സംസ്കൃതത്തിലാണ് അവതരിപ്പിക്കുന്നത്. 

ഇന്ത്യയിൽ ഇതിന് മുമ്പ് അപൂർവ്വം ചിത്രങ്ങളെ      സംസ്കൃതത്തിലുണ്ടായിട്ടുള്ളു . ആദി ശങ്കരാചാര്യ , ഭഗവദ്ഗീത  , പ്രിയമാനസം , ഇഷ്ടി: , സൂര്യകാന്ത എന്നിവയാണ് ആ ചിത്രങ്ങൾ . മലയാളത്തിലെ രണ്ടാമത്തെ സംസ്കൃത സിനിമയാണിത്. വിനോദ് മങ്കര സംവിധാനം ചെയ്ത " പ്രിയമാനസം" ആണ് ആദ്യ ചിത്രം. 

കണ്ണൻ പെരുമുടിയൂർ "  ഈ പുഴയും കടന്ന് " , നക്ഷത്രത്താരാട്ട് " എന്നി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 

" ഒരു ദരിദ്രബ്രഹ്മണ യുവാവും, ഒരു ഗണിക സ്ത്രിയും തമ്മിലുള്ള പ്രണയമാണ് " മ്യച്ഛകടികം " പറയുന്നത്. ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ഈ വിഷയത്തിൽ അനവധി സന്ദേശങ്ങൾ പകർന്നു നൽകാനുണ്ടാകും ഈ സിനിമയ്ക്ക്. 

ശത്രൂഘ്നൻ തിരക്കഥയും, സംഭാഷണവും, ആസാദ് വാസു ഛായാഗ്രഹണവും
നിർവ്വഹിക്കുന്നു. 

ചാരുദത്തൻ എന്ന ബ്രാഹ്മണ യുവാവിനെ " ബാല" യും , ചാരുദത്തന്റെ ഭാര്യ അദിതിയായി " നേഹ സക്സേന " യും , ചാരുദത്തനെ സ്നേഹിക്കുന്ന ഗണക സ്ത്രീയായി അർജ ബാനർജിയും ,പ്രതിനായകൻ ശകാരകനായി  വൈക്കം മൂർത്തിയും,  അഭിനയിക്കുന്നു. 

ഹരിശ്രീ ഫിലിംസ് ഇന്റർനാഷണലിന്റെയും , കാലിയോപ് ഫിലിംസിന്റെയും ബാനറിൽ അജിത്ത് തുമ്പപ്പൂ , സുഭീഷ് ശ്രീധരൻ , വി.വി. ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.