സൗമ്യമായ ചിരിക്ക് പിന്നിൽ കഴിവിന്റെ തിളക്കവുമായി - ഷീലു ഏബ്രാഹാം .

സൗമ്യമായ ചിരിക്ക് പിന്നിൽ കഴിവിന്റെ തിളക്കവുമായി ഷീലു എബ്രാഹാം .വെളളിത്തിരയിലെ അഭിനയ ജീവിതത്തിൽ ഉയരങ്ങൾ താണ്ടുകയാണ് ഈ നടി. 

മലയാള സിനിമയിൽ ഒന്നിനു പിറകെ ഒന്നായി നടിമാർ വരുകയും ,പോകുകയും ചെയ്യുന്ന ഇക്കാലത്ത് ഷീലു എബ്രാഹാമിന്  ലഭിച്ച വേഷങ്ങളെല്ലാം  വ്യക്തിത്വമുള്ളതും , വ്യത്യസ്തവുമായ കഥാപാത്രങ്ങളാണ് .

ഷി ടാക്സി , കനൽ , പുതിയ നിയമം ,ആടു പുലിയാട്ടം , സോളോ ,പുത്തൻ പണം , സദൃശ്യവാക്യം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ  ഇതിന് ഉദാഹരണമാണ് .

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ " ശുഭരാത്രി " യിലെ ഡോ. ഷീലയെ പ്രേക്ഷകർ മറക്കില്ല. ഇരുത്തംവന്ന അഭിനയമികവാണ് ഷീലു എബ്രാഹാം  ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. 

ജയറാം - കണ്ണൻ താമരക്കുളം ടീമിന്റെ  പുതിയ ചിത്രമായ " പട്ടാഭിരാമനിൽ " വിനീത എന്ന  കഥപാത്രമായി ഷീലു എബ്രാഹാം  എത്തുന്നു. 

ഇനി വരാനിരിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളെ  അനുഗ്രഹിക്കണമെന്ന് സിനിമ പ്രേക്ഷക സമുഹത്തോട് ഷീലു എബ്രാഹാം  അഭ്യർത്ഥിച്ചു. 

.........................................................സലിം പി. ചാക്കോ 

No comments:

Powered by Blogger.