" ശക്തൻ മാർക്കറ്റ് " ആഗസ്റ്റ് രണ്ടിന് തീയേറ്ററുകളിൽ എത്തും .


തൃശൂരിലെ പ്രസിദ്ധമായ " ശക്തൻമാർക്കറ്റി"ന്റെ പശ്ചാത്തലത്തിൽ ജീവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ശക്തൻ മാർക്കറ്റ് " .

മാർക്കറ്റിൽ മീൻ കച്ചവടം നടത്തുന്ന അബ്ദുവിനെ ( ശിവജി ഗുരുവായൂർ ) എല്ലാവർക്കും ഇഷ്ടമാണ്. മകനായ ഷമീറും ( ഋഷി കുമാർ) , വളർത്തു മകനായ മുത്തുവും ( അഖിൽ പ്രഭാകരൻ ) ഇവർ സ്നേഹത്തോടെ കഴിയുന്നവരാണ് .  പലിശക്കാരനായ ചേറുകാടൻ ( സൈമൺ പാവറട്ടി) മുതലാളിയും, അബ്ദുക്കയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അബ്ദുക്കയെ ഒതുക്കാൻ മകൻ ഷെമിറിനെ ചേറുക്കാടൻ സ്വാധീനിക്കുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .

അമൽദേവ്, ശ്രീജിത്ത് രവി, സുധീർ കരമന , സുധി കോപ്പ, ബിജുകുട്ടൻ , സുനിൽ സുഖദ , നന്ദകിഷോർ , വേണു അയ്യന്തോൾ , രഞ്ജു ചാലക്കുടി , വി. എം. എസ് പെരുമണ്ണൂർ , രഞ്ജിത്ത് മുരളി , ശ്യാം മോഹൻ , തോമസ് തമ്പി , ബിജു പെരുമ്പാവൂർ , ബാബു അത്താനി , പ്രദീപ് , ശിവാനി , സുൽഫി, കനകലത ,  ശ്രേയാനി  , മീന മോനോൻ , നൈന , ജാസ്മിൻ , ഹണി ലീലാ ഹരി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

നവാ മുകുന്ദ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു അയ്യന്തോളാണ് " ശക്തൻ മാർക്കറ്റ് " നിർമ്മിക്കുന്നത്. ചന്ദ്രബോസ് ഛായാഗ്രഹണവും , വിനുലാൽ സംഗീതവും , ബ്രൂസിലി രാജേഷ് സംഘട്ടനവും ,ഷെബീറലി കലാസംവിധാനവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.