ജനപ്രിയ നായകൻ ദിലീപിന്റെ " ശുഭരാത്രി " പ്രേക്ഷക പ്രിയം നേടുന്നു. സിദ്ദിഖിന്റെ മികച്ച അഭിനയം സിനിമയുടെ ഹൈലൈറ്റ്.


ദിലീപ് , സിദ്ദിഖ് , അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ.പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ശുഭരാത്രി " ." ലൈത്തുൽ ഖദർ " എന്ന ടാഗ് ലൈനോടെയാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. 

അറുപത്തിരണ്ടാം വയസ്സിൽ മുഹമ്മദ് ഹജ്ജിന് പോകാൻ തയ്യാറെടുക്കുമ്പോൾ , ഹജ്ജിന് പോകുന്നതിന്റെ തലേ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ കള്ളൻ കയറുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

ഇടത്തരം കുടുംബത്തിലെ സാധാരണ ജീവിതം നയിക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാരനാണ് കൃഷ്ണൻ .  കൃഷ്ണൻ ശ്രീജ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണ്. ശ്രീജയുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞതിനെ തുടർന്ന് , ശ്രീജ കൃഷ്ണന്റെ കൂടെ ഇറങ്ങി  പോവുകയും, അമ്പലത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. അവർ സന്തോഷത്തോടെ ജീവിക്കുന്നതിടയിൽ കൃഷ്ണന്റെ ഭൂതകാലം അയാളെ വേട്ടയാടുന്നു. ശ്രീജ അറിയാത്ത ഒരു സംഭവം  ക്യഷ്ണന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് . 

മുഹമ്മദിന്റെയും, ക്യഷ്ണന്റെയും ജീവിതത്തിൽ ഈ രണ്ട് സംഭവങ്ങളും നടക്കുന്നത് ഒരു രാത്രിയിലാണ്. ആരാത്രിയുടെ കഥയാണ് " ശുഭരാത്രി" പറയുന്നത്. 

എല്ലാ മതങ്ങളും ഒന്നാണ് എന്ന് മാത്രം വിശ്വസിക്കുന്ന സ്നേഹം , മനുഷ്യത്വം എന്നിവയുള്ള കുറെ മനുഷ്യരുടെ ജീവിതം റിയലിസ്റ്റിക്കായി പകർത്തിയിട്ടുള്ള സിനിമ കൂടിയാണിത് .സഹായിക്കുന്ന കരങ്ങൾ പ്രാർത്ഥിക്കുന്ന അധരങ്ങളെക്കാൾ വിശുദ്ധമാണ് എന്ന " മദർ തേരേസായുടെ " വാചകം സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട് .

ക്യഷ്ണനായി ദിലീപും , മുഹമ്മദായി സിദ്ദിഖും, ശ്രീജയായി അനു സിത്താരയും , ഉമ്മർ ഹാജിയായി സായികുമാറും , ജോർജ്ജായി അജു വർഗ്ഗീസും , മജീദ് ഹാജിയായി നെടുമുടി വേണുവും , ഷാനുവായി നാദിർഷായും, മുഹമ്മദിന്റെ ക്ലാസ്മേറ്റ് സുരേഷായി ഇന്ദ്രൻസും ,അഡ്വ. ഹരികുമാറായി സുരാജ് വെഞ്ഞാറംമൂടും ,ഡോ. ഷീലയായി ഷീലു ഏബ്രഹാമും ,സുഹറാമായി ആശാ ശരത്തും , മുഹമ്മദിന്റെ ഭാര്യ ഖദീജയായി  ശാന്തികൃഷണയും വേഷമിടുന്നു . ജയൻ ചേർത്തല, രേഖ സതീഷ് ,അശോകൻ ,ഹരീഷ് പേരടി ,വിജയ് ബാബു ,മണികണ്ഠൻ ആർ. ആചാരി ,സുധി കോപ്പ ,കലാഭവൻ റഹ്മാൻ ,ജോബി പാല ,സ്വാസിക ,തെസ്നി ഖാൻ ,ശോഭ മോഹൻ ,കെ.പി.ഏ.സി ലളിത ,സരസ ബാലുശ്ശേരി, അനുപ്രഭ, രേവതി ,ആശാ നായർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.  

" അയാൾ ജീവിച്ചിരിപ്പുണ്ട് " എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ശുഭരാത്രി" .ഇന്ദ്രീയം, അവതാരം, മെട്രോ എന്നീ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വ്യാസൻ കെ.പി ആയിരുന്നു. 

അബാം മൂവിസിന്റെ ബാനറിൽ ഏബ്രഹാം മാത്യൂവാണ്   സിനിമ നിർമ്മിച്ചിരിക്കുന്നത് . അബാം മൂവിസ് തന്നെയാണ്  ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .ഛായാഗ്രഹണം  ആൽബിയും, ബി.കെ. നാരായണൻ ഗാനരചനയും , ബിജി ബാൽ സംഗീതവും, കല ത്യാഗു തവന്നൂരും, മേക്കപ്പ് ജിതേഷ് പൊയ്യയും , വസ്ത്രാലങ്കാരം ഹർഷൻ സഹദും , സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകരയും, പരസ്യകല കോളിൻ ലിയോഫിലും നിർവ്വഹിക്കുന്നു. 

കൗമാരത്തിലും, യൗവ്വനത്തിലും , നമ്മുടെ അസ്ഥിയിൽ പിടിച്ച പ്രണയിനിയെ കൈവിട്ടുപോയവർക്ക് ഈ ചിത്രം സമർപ്പിക്കാം .അപ്രതീക്ഷമായി പ്രണയിനിയെ ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം കാണുമ്പോൾ ഉള്ള അവസ്ഥ . ആ സമയത്തെ പ്രണയാനുഭവങ്ങളുടെ നൊസ്റ്റാൽജിയ അനുഭവിക്കാൻ അവസരം ഉണ്ടാവുന്നു ഈ സിനിമയിലുടെ . 

സിദ്ദിഖിന്റെ മുഹമ്മദാണ് സിനിമയുടെ ഹൈലൈറ്റ്. ദിലീപിന്റെ ക്യഷ്ണൻ പ്രേക്ഷക പ്രിയം നേടി.  ആശാ ശരത്തിന്റെ സുഹറ പ്രേക്ഷകരുടെ മനസിൽ നിന്ന് മാറില്ല .  ഷീലു എബ്രഹാമിന്റെ സിനിമ      കരീയറിലെ ഏറ്റവും മികച്ച വേഷമാണ് ഡോ. ഷീല. ചെറിയ വേഷങ്ങളിലൂടെ സഹനടിമാരിൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഷീലു എബ്രഹാം .


ഛായാഗ്രഹണവും , പശ്ചാത്തല സംഗീതവും ശ്രദ്ധിക്കപ്പെട്ടു . വ്യാസൻ കെ.പി യുടെ സംവിധാനം മികച്ചതായിട്ടുണ്ട്. കുടുംബ പ്രേക്ഷകർ ഈ ചിത്രം സ്വീകരിക്കും .


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.