പ്രശ്സ്ത ഛായാഗ്രാഹകൻ എം.ജെ രാധാക്യഷ്ണന് പ്രണാമം .

 പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തിൽ എഴുപത്തഞ്ചോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. സ്വാഭാവിക വെളിച്ചത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഛായാഗ്രഹണ ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. പ്രശസ്ത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുൺ, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.  മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി.

ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.  ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍, അടയാളങ്ങള്‍, കളിയാട്ടം, വീട്ടിലേക്കുള്ള വഴി , ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, , ഒറ്റക്കയ്യൻ, തീർത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകൾക്ക്, ഗുൽമോഹർ, വിലാപങ്ങൾക്കപുറം,  പേരറിയാത്തവർ ബയോസ്കോപ്പ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ  അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യ സ്വതന്ത്ര ചിത്രം. ഷാജി. എന്‍.അരുണ്‍ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം.  ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച് ബോളിവുഡിലുമെത്തി.

സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിക്കുന്നത്. ഷാജി.എൻ.കരുൺ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. പിന്നീട് ഷാജി എൻ കരുണിന്റെ കീഴിൽ അസോസിയേറ്റ് ഛായാഗ്രാഹകനായി.

പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത. മകൻ യദു. മകൾ നീരജ മകൻ യദുകൃഷ്ണനും ഛായാഗ്രാഹകരാണ്.

എം. ജെ. രാധാകൃഷ്ണന്റെ നിര്യാണത്തിൽ  സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.