" സ്മരിക്കാം - ഭരതൻ എന്ന അതുല്യ കലാകാരനെ "

ഭരതൻ സംവിധായകൻ ,  നടൻ ,എഡിറ്റർ ,ഗാനരചയിതാവ്, പോസ്റ്റർ ഡിസൈനർ , സംഗീത സംവിധായകൻ , കലാസംവിധായകൻ എന്നി നിലകളിൽ മലയാള സിനിമയിൽ പ്രവർത്തിച്ചു.

1946 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ  അദ്ദേഹം ജനിച്ചു. 1973 മുതൽ 1998 വരെ മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായിരുന്നു .
തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ഡിപ്ലോമ നേടിയതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 1972-ൽ ഏ. വിൻസെന്റ്  സംവിധാനം ചെയ്ത " ഗന്ധർവ്വക്ഷേത്രം " എന്ന സിനിമയിൽ  കലാസംവിധായകനായി അരങ്ങേറ്റം .   അമ്മാവനായിരുന്ന പി .എൻ മേനോൻ അയിരുന്നു എല്ലാത്തിനും പ്രോൽസാഹനം നൽകിയിരുന്നത്.1975-ൽ പത്മരാജന്റെ തിരക്കഥയിൽ " പ്രയാണം" എന്ന സിനിമ ആദ്യമായി സംവിധാനം ചെയ്തു. 

മലയാളം , തമിഴ് ഭാഷകളിലായി നാൽപതിൽപരം സിനിമകൾ സംവിധാനം ചെയ്തു. ഗുരുവായൂർ കേശവൻ , രതിനിർവേദം , അണിയറ ,ആരവം ,തകര , ലോറി, സാവിത്രി ,  ചാമരം , നിദ്ര ,  പാലങ്ങൾ , പറങ്കിമല , ചാട്ട , പാർവതി, മർമ്മരം , ഓർമ്മക്കായ് , ഈണം ,സന്ധ്യ മയങ്ങും നേരം , കാറ്റത്തെ കിളികൂട് , എന്റെ ഉപസാന , കാതോട് കാതോരം , ഇത്തിരി പൂവെ ചുവന്ന പൂവെ , ഒഴിവുകാലം , ഊഞ്ചലാടും ഉരവുകൾ ( തമിഴ്) ,ചിലമ്പ് , പ്രണാമം , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , നീലകുറിഞ്ഞി പൂത്തപ്പോൾ ,  വൈശാലി , ഒരു സായാഹ്നത്തിന്റെ സ്വപ്നം ,    താഴ് വാരം ,   മാളൂട്ടി , അമരം , കേളി , ആവാരംപൂ ( തമിഴ് )  , തേവർമകൻ ( തമിഴ് ) , വെങ്കലം , ചമയം , പഥേയം , ദേവരാഗം , ചുരം , മഞ്ജീരധ്വനി   എന്നിവയാണ്  അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. 

ഭരതനും, പത്മരാജനുമായുള്ള കുട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നിരവധി തവണ ലഭിച്ചു.  1998 ജൂലൈ 30ന് 52-മത്തെ വയസിൽ മദ്രാസിൽ വച്ച് അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ജന്മനാട്ടിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 

നാടക- ചലച്ചിത്ര- സീരിയൽ  നടിയായ കെ.പി. ഏ. സി ലളിതയാണ് ഭാര്യ . ശ്രീക്കുട്ടി , നടനും ,സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ എന്നിവർ മക്കളാണ് .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.