" ഓർമ്മയിൽ ഒരു ശിശിരം " ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും .

പതിനാറ് വയസ്കാരനായി  ദീപക് പറബോൽ അഭിനയിക്കുന്ന " ഓർമ്മയിൽ ഒരു ശിശിരം " ആഗസ്റ്റ് രണ്ടിന്  തീയേറ്ററുകളിൽ എത്തും. പുതുമുഖം അനശ്വര നായികയായി അഭിനയിക്കുന്നു .

വിവേക് ആര്യൻ സംവിധാനം നിർവ്വഹിക്കുന്നു. വിഷ്ണുരാജ് കഥയും, ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് എന്നിവർ തിരക്കഥ, സംഭാഷണവും , ബി.കെ. നാരായണൻ ഗാനരചനയും, രഞ്ജിൻരാജ് സംഗീതവും ,  അരുൺ ജെയിംസ് ഛായാഗ്രഹണവും  നിർവ്വഹിക്കുന്നു. 

സൈറാബാനു , സൺഡെ ഹോളിഡെ ,ബി.ടെക് എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാക്ട്രോ പിക്ച്ചേഴ്‌സ്  നിർമ്മിക്കുന്ന ചിത്രമാണ് " ഓർമ്മയിൽ ഒരു ശിശിരം " .

സലിം പി ചാക്കോ . 

No comments:

Powered by Blogger.