"അനശ്വര രാജൻ " മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യമാകുന്നു.

മലയാള സിനിമയിൽ   അനശ്വര രാജൻ ശ്രദ്ധ നേടുന്നു .
" ഉദാഹരണം സുജാത " ഫെയിം അനശ്വര രാജൻ മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാകുന്നു. അടുത്തിടെ പുറത്തിറങ്ങിയ " എവിടെ " യിലും മികച്ച വേഷം ചെയ്തിരുന്നു. 

കണ്ണൂർ കരിവള്ളൂർ സ്വദേശിയാണ്. പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര രാജൻ .  സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മോണോ ആക്ടിനും , നാടകത്തിനും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

" തണ്ണീർ മത്തൻ ദിനങ്ങൾ " എന്ന സിനിമയിലെ കീർത്തിയെ നന്നായി അവതരിപ്പിക്കാൻ അനശ്വരയ്ക്ക്  കഴിഞ്ഞു. പ്ളസ് ടു വിദ്യാർത്ഥിനിയായി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയുടെ വൻ വിജയത്തിന് പിന്നിൽ മാത്യു തോമസിന്റെയും , അനശ്വര രാജന്റെയും മികച്ച കോബിനേഷൻ ആണ്. 
മികച്ച നടിമാരുടെ കൂട്ടത്തിലേക്ക് "അനശ്വര രാജൻ "  കടന്നുവരും എന്ന് ഉറപ്പാണ്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.