" കോടതിയാണ് ശിക്ഷ വിധിക്കുന്നത് അമ്മയല്ല " " . ശക്തമായ പ്രമേയവുമായി " എവിടെ " .


മനോജ് കെ. ജയൻ ആണ് " എവിടെ " യിലെ പ്രധാന കഥാപാത്രമാകുന്ന സിംഫണി സഖറിയയെ അവതരിപ്പിക്കുന്നത് ." എവിടെ "  സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സിരീയൽ സംവിധായകനായ കെ.കെ. രാജീവാണ് .

കലാകാരനായ സഖറിയയെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയും , ഭാര്യ ജെസി പോലിസിൽ പരാതിപ്പെടുകയും ചെയ്യന്നു. വർഷങ്ങൾക്ക്  മുമ്പ് ജെസിയെ പെണ്ണുകാണാൻ വന്ന സൈമൺ തരകനായിരുന്നു അവിടുത്തെ എസ്. ഐ. ജെസിയും , കുട്ടിച്ചനും സിംഫണി സഖറിയയെ അന്വേഷിച്ചിറങ്ങുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " എവിടെ "യുടെ പ്രമേയം. 

ജെസിയായി ആശാ ശരത്തും, കുട്ടിച്ചനായി പ്രേംപ്രകാശും , ഡ്രൈവർ സതീശനായി സുരാജ് വെഞ്ഞാറംമൂടും, എസ്. ഐ സൈമൺ തരകനായി ബൈജു സന്തോഷും , ലീൻ സഖറിയായി ഷെബിൻ വിൽസണും , കബീർ കല്ലായിയായി കുഞ്ചനും ,      ഷാഹ് നയായി അനശ്വര രാജനും വേഷമിടുന്നു. എറിക് , ജ്യോതി രാജ് , മജീദ്, ശിവജി ഗുരുവായൂർ , സുനിൽ സുഖദ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

കഥ - ബോബി , സഞ്ജയ് എന്നിവരും ,തിരക്കഥ - സംഭാഷണം കൃഷ്ണൻ സി.യും , സംഗീതം - ഔസേപ്പച്ചനും, ഛായാഗ്രഹണം - നൗഷാദ്‌ ഷെറീഫും, എഡിറ്റിംഗ് - മഹേഷ് നാരായണനും ,കലാസംവിധാനം - ബോബനും , മേക്കപ്പ് - രാജേഷ് നെൻന്മാറയും , കോസ്രറ്റ്യൂം - മുഹമ്മദും നിർവ്വഹിക്കുന്നു .പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്. 

മലയാള സിനിമയിലെ പഴയകാല നിർമ്മതാക്കളായ ജൂബിലി പ്രൊഡക്ഷൻസും , പ്രകാശ് മൂവി ടോണും, മാരുതി പിക്ച്ചേഴ്സും ഈ ചിത്രത്തിനു വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേക തയുണ്ട് ഈ സിനിമയ്ക്ക് . ഹോളിഡേ മൂവിസിനു വേണ്ടി ജൂബിലി ജോയി തോമസ്, തൊമ്മികുഞ്ഞ് , സുരാജ് , പ്രേം പ്രകാശ് എന്നിവരാണ് " എവിടെ " നിർമ്മിച്ചിരിക്കുന്നത് .

കുടുംബ പശ്ചാത്തലത്തിലുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് സിനിമ    നിർമ്മിച്ചിരിക്കുന്നത് .ആശാ ശരത്തിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പശ്ചത്താല സംഗീതവും, ഛായാഗ്രഹണവും മികച്ചതായി .ഡ്രൈവർ  സതീശനായി സുരാജ് വെഞ്ഞാറംമൂടും തിളങ്ങി. 

സാമുഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി ഈ സിനിമയെ കാണാം. അമ്മയും ,മകനും തമ്മിലുള്ള ആത്മബന്ധം സിനിമ വരച്ച് കാട്ടുന്നു .

ആശാ ശരത്തിന്റെ സോഷ്യൽ നെറ്റ് വർക്കുകളിലെ  " എന്റെ ഭർത്താവിനെ കാണാനില്ല " എന്ന വിഡിയോ ഈ സിനിമയ്ക്ക് നെഗറ്റീവ് പ്രചരണം ആണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രശ്സ്ത തിരക്കഥാകത്തുക്കളായ ബോബി - സഞ്ജയ് എന്നിവരുടെ കഥ മാത്രമെ ഉള്ളു. തിരക്കഥയും, സംഭാഷണവും മറ്റൊരു വ്യക്തിയാണ് എഴുതിയിരിക്കുന്നത് .ഇത് പ്രേക്ഷകരെ കയ്യിലെടുക്കാൻ പറ്റുന്ന വിധത്തിൽ അല്ല  എഴുതിയിരിക്കുന്നത് .


Rating : 3 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.