ടോവിനോ തോമസിന്റെ ആക്ഷൻ ത്രില്ലർ " കൽക്കി " ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്യും.

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന " കൽക്കി "  ആഗസ്റ്റ് എട്ടിന് തീയേറ്ററുകളിൽ എത്തും.  

ലിറ്റിൽ ബിഗ് ഫിലിംസിന്റെ സുവിൻ കെ. വർക്കിയും, പ്രശോഭ് കൃഷ്ണയും ആണ് " കൽക്കി " നിർമ്മിക്കുന്നത്. 

സംയുക്ത മേനോൻ , സുധീഷ്, ഹരീഷ് ഉത്തമൻ , സൈജൂ കുറുപ്പ് , ജെയിംസ് ഏലിയാ , ഇർഷാദ്, ശിവജിത്ത്, സിയാദ് യദു , ധീരജ് ഡെന്നി , മിഥുൻ, വിനി വിശ്വലാൽ, അഞ്ജലി നായർ, കൃതിക , കെ.പി. ഏ. സി ലളിത, അപർണ്ണ നായർ എന്നിവരാണ് പ്രധാന താരങ്ങൾ .

സുജിൻ സുജാതൻ , പ്രവീൺ പ്രഭാറാം എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.ഗൗതം ശങ്കർ ഛായാഗ്രഹണവും,  ജാക്ക്സ് ബിജോയ് സംഗീതവും, രഞ്ജിത് കുഴൂർ എഡിറ്റിംഗും, ആക്ഷൻ സുപ്രിം സുന്ദറും, മാഫിയ ശശിയും, അൻപ് അറിവും എന്നിവരും, അരുൺ മനോഹർ കോസ്റ്റുമ്യൂം , സുഭാഷ്  കരുൺ കലാസംവിധാനവും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തെ നഞ്ചങ്കോട്ടയിലാണ് കഥ നടക്കുന്നത്. രാഷ്ടീയകാരുടെയും , ഗുണ്ടകളുടെയും നിയന്ത്രണത്തിലുള്ള സ്ഥലമാണിത് .നഞ്ചങ്കോട്ട എന്ന ഗ്രാമത്തെ രക്ഷിക്കാനായി എത്തുന്ന പോലീസ് വേഷത്തിലാണ് ടോവിനോ തോമസ് അഭിനയിക്കുന്നത് .ടോവിനോ ഇതുവരെ ചെയ്യാത്ത ഒരു പോലിസ് കഥയാണ് " കൽക്കി " യുടേത്. മാസ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ഹൈപ്പർമാസ് ചിത്രമായിരിക്കും " കൽക്കി " .

സെക്കൻഡ്ഷോ, കൂതറ , തീവണ്ടി എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റായിരുന്നു സംവിധായകൻ പ്രവീൺ പ്രഭാറാം .



സലിം പി. ചാക്കോ . 

No comments:

Powered by Blogger.