കൗമാര പ്രണയത്തിന്റെ കയ്യൊപ്പുമായി " തണ്ണീർ മത്തൻ ദിനങ്ങൾ " . മാത്യൂ തോമസ് പൊളിച്ചു. ശ്രദ്ധേയമായ വേഷത്തിൽ വിനീത് ശ്രീനിവാസൻ .

വിനീത് ശ്രീനിവാസൻ , കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്  എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ  ഗിരീഷ് എ. ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണ് " തണ്ണീർ മത്തൻ ദിനങ്ങൾ " .

സ്കുൾ പശ്ചാത്തലത്തിലൂടെ  പുതിയ തലമുറയുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കുന്നത്.  
പതിനേഴ് വയസിലുള്ള കുട്ടികളുടെ പ്രണയത്തിന്റെ പുതുമയും , കൗതുകവും , നാണവും , കള്ളച്ചിരികളും എല്ലാം ചേർന്ന സിനിമയാണിത്. പള്സ് ടു കാലത്തെ സ്കൂൾ ജീവിതവും, കുട്ടികളിലെയും, അദ്ധ്യാപകരിലെയും പ്രണയവും സിനിമ പറയുന്നു. 

ഓരോ വ്യക്തിയുടെയും, ആ പഴയ സുവർണ്ണകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് " തണ്ണീർ മത്തൻ ദിനങ്ങൾ " .

രവി പത്മനാഭൻ എന്ന സ്കൂൾ അദ്ധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്. മാത്യു തോമസിന്റെ ജെയ്സണും , അനശ്വര രാജന്റെ കീർത്തിയും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഈ ചിത്രത്തിൽ  ഇർഷാദ് , നിഷാ സാരംഗ് , ശബരീഷ് വർമ്മ എന്നിവരോടൊപ്പം നിരവധി  പുതുമുഖങ്ങളും അഭിനയിക്കുന്നു. 

ജോമോൻ ടി. ജോൺ , വിനോദ് ഇല്ലംപിളളി എന്നിവർ  ഛായാഗ്രഹണവും , .ഗിരീഷ് എ.ഡി , ഡിനോയ് പൗലോസ് എന്നിവർ ചേർന്ന് രചനയും , ഷമീർ മുഹമ്മദ് എഡിറ്റിംഗും ,ജസ്റ്റിൻ വർഗ്ഗീസ്  സംഗീതവും ,സുഹൈൽ കോയ ഗാനരചനയും , ശങ്കരൻ എ.എസ്. , കെ.സി. സിദ്ധാർത്ഥൻ എന്നിവർ ശബ്ദലേഖനവും നിർവ്വഹിക്കുന്നു .
ഓരോ നോട്ടത്തിലും, ചിരിയിലും , നടപ്പിലും ഉള്ള പ്രണയം ഛായാഗ്രാഹകർ ഒപ്പിയെടുത്തിരിക്കുന്നു. " ജാതിക്ക തോട്ടം ....."  , വർണ്ണ രൂപിണി എന്നീ ഗാനങ്ങൾ മികച്ചതായി . 

ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് പ്ലാൻ ജെ. സ്റ്റുഡിയോസിന്റെ ബാനറിൽ ഷെബിൻ  ബക്കറും, ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും , ഷമീർ മുഹമ്മദും ചേർന്നാണ് " തണ്ണീർമത്തൻ ദിനങ്ങൾ " നിർമ്മിച്ചിരിക്കുന്നത്. 

പ്ളസ് ടു കുട്ടികളുടെ പ്രണയവും, സ്കൂൾ ജീവിതവുമെല്ലാം ഒപ്പിയെടുത്ത് പ്രേക്ഷകന് പഴയ കാലങ്ങളിലേക്ക് തിരികെ കൊണ്ടുപോകാൻ  സിനിമയ്ക്ക് കഴിഞ്ഞു. കോമഡി രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്. മികച്ച തിരക്കഥയാണ് മറ്റൊരു ആകർഷണം. ഗിരീഷ് എ.ഡിയുടെ ആദ്യ സംവിധാനം മനോഹരമായി എന്ന് പറയാൻ കഴിയും. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും " തണ്ണീർ മത്തൻ ദിനങ്ങൾ " .

Rating : 3.5 / 5.

സലിം പി. ചാക്കോ .
CPK Desk.


No comments:

Powered by Blogger.