മോഹൻലാലിന്റെ " ബറോസ്സ് " ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങും. സ്പാനിഷ് താരങ്ങളായ റാഫേൽ അമാർഗോ , പാസ് വേഗ എന്നിവർ പ്രധാന വേഷങ്ങളിൽ .

മോഹൻലാൽ സംവിധാനം ചെയ്യുന്ന  " ബറോസ്സ് " എന്ന  ചിത്രം കുട്ടികൾക്കും, വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു 3D സിനിമ ലോക നിലവാരത്തിൽ ഉള്ളത്  ആയിരിക്കും.

സിനിമയിൽ " ബറോസ്സായി" വേഷമിടുന്നതും മോഹൻലാൽ തന്നെ .സ്പാനിഷ് നടൻ റാഫേൽ അമാർഗോ , സ്പാനിഷ് നടി പാസ് വേഗ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വാസ്ഗോഡ ഗാമയുടെ വേഷത്തിൽ റാഫേൽ അമാർഗോയും , ഗാമയുടെ ഭാര്യയായി പാസ് വേഗയും വേഷമിടുന്നു. " സെക്സ് ആൻഡ് ലൂസിയ " , "ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ " എന്നി സിനിമകളിൽ പാസ് വേഗ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ അഭിനയിച്ചിരുന്നു. 

വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത്. നാനൂറിലധികം വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അതിന്റെ രസങ്ങളാണ് സിനിമയുടെ പ്രമേയം.ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.  

" ബറോസ് " - ഗാഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ " എന്ന പേരിൽ നവോദയ ജിജോ ഇംഗ്ലീഷിൽ  എഴുതിയ കഥയാണ് " ബറോസ് " എന്ന സിനിമയാകുന്നത്. കെ. യു. മോഹനൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.