മെടോമാൻ ഇ. ശ്രീധരനായി " ജയസൂര്യ " ." രാമസേതു " സംവിധാനം: വി.കെ. പ്രകാശ് .മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കി   വി കെ. പ്രകാശ് സംവിധാനം ചെയ്യുന്ന " രാമസേതുവിൽ ''  ജയസൂര്യയാണ് ശ്രീധരനായി  വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ വച്ച് ഇ.ശ്രീധരന്‍ പുറത്തിറക്കി . .

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു.

അരുണ്‍ നാരായണന്‍ ഈ സിനിമ നിർമ്മിക്കുന്നു. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷം ചെയ്യും.ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തീയേറ്ററില്‍ എത്തിക്കും.

No comments:

Powered by Blogger.