വർണ്ണാഭമായ ചടങ്ങിൽ " വാർത്തകൾ ഇതുവരെ " ടീസറും, മ്യൂസിക് ഓഡീയോ ലോഞ്ചും നടന്നു.



" വാർത്തകൾ ഇതുവരെ " ടീസർ &  മ്യൂസിക് ഓഡിയോ  ലോഞ്ചിന്റെ ചടങ്ങ് എറണാകുളം   ഐ. എം. എ ഹാളിൽ മുൻ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്ളേഴ്സ് ടി.വി. എം.ഡി. ശ്രീകണ്ഠൻ നായർ ടീസർ റിലീസ് ചെയ്തു.   മ്യൂസിക് ഓഡിയോ ലോഞ്ച്  സംവിധായകൻ സിബി മലയിലും  നിർവ്വഹിച്ചു. 

നിർമ്മാതാക്കളായ ബിജു തോമസ് , ജിബി പാറയ്ക്കൽ , സംവിധായകൻ മനോജ് നായർ , നടൻമാരായ വിനയ് ഫോർട്ട്, സിജു വിൽസൺ , ഷറഫുദീൻ , നടി അഭിരാമി ഭാർഗ്ഗവൻ , ഗായകൻ മധു ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 ജാതിയും,  മതവും പറയാത്ത സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറം ഗ്രാമവും , അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും ജീവിതമാണ് " വാർത്തകൾ ഇതുവരെ " പറയുന്നത്. 

നൊസ്റ്റാൾജിക് ഫീലുള്ള കഥയും, കാരിക്കേച്ചർ മുഖമുള്ള കഥാപാത്രങ്ങളും നിറഞ്ഞ " വാർത്തകൾ ഇതുവരെ " സംവിധാനം ചെയ്യുന്നത് മനോജ് നായരാണ്. 

സിജു വിൽസൺ, അഭിരാമി ഭാർഗ്ഗവൻ, കെ.ടി. എസ്. പടന്നയിൽ , നെടുമുടി വേണു, വിജയരാഘവൻ , വിനയ് ഫോർട്ട് , സൈജു കുറുപ്പ് , സുധീർ കരമന, മാമുക്കോയ, ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, പി. ബാലചന്ദ്രൻ ,നന്ദു, സുനിൽ സുഗദ , ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, പൗളി ,ലക്ഷ്മിപ്രിയ, ഷൈനി രാജൻ , അംബിക മോഹൻ , തേജൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ലോസൻ എന്റെർടെയിൻമെന്റും, പി. എസ്. ജി എന്റെർടെയിൻമെന്റും എന്നിവയുടെ ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറയ്ക്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.