സൗഹൃദ കൂട്ടായ്മയിൽ " ബാലരാമപുരം " ഒരുങ്ങുന്നു . എം ആർ .ഗോപകുമാർ പ്രധാന വേഷത്തിൽ. സംവിധാനം: അജി ചന്ദ്രശേഖർ .

സൗഹൃദ കൂട്ടായ്മയിൽ നിർമ്മിക്കുന്ന ചിത്രം  അണിയറയിൽ ഒരുങ്ങുന്നു.    
32 വർഷങ്ങൾക്ക് മുമ്പ്  ജോൺ എബ്രഹാമും,  ഒഡേസ മൂവീസും പരീക്ഷിച്ച്  വിജയിച്ച അതെ പാതയിൽ , ചന്ദ്രശ്രീ ക്രീയേഷൻസും ഒരു കൂട്ടം കലാപ്രവർത്തകരും ചേർന്ന് ഒരു മലയാളചലച്ചിത്രം ഒരുക്കുന്നു .

മലയാളത്തിന്റെ വിധേയനായി അരങ്ങ്  തകർത്ത നടൻ എം . ആർ ഗോപകുമാർ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:  സി . രവീന്ദ്രനാഥ്   നിർവഹിച്ചു.

നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ  അജി ചന്ദ്രശേഖറാണ്  രചനയും  സംവിധാനവും നിർവഹിക്കുന്നത് .സംഗീതം  ജി . കെ ഹരീഷ് മണിയും  , ഛായാഗ്രഹണം ഗോകുൽ കൃഷ്ണനും ,ഗാനരചന   പൂവച്ചൽ ഖാദർ , എം .കെ ശ്രീകുമാർ , നന്ദകുമാർ വള്ളിക്കാവ് , രാജശേഖരൻ  എന്നിവരും  ,  കലാസംവിധാനം  ജെ .ബി ജസ്റ്റിനും  , മേക്കപ്പ് ആതിരയും  , സഹസംവിധാനം  ബിനു സ്റ്റീഫനും  , പ്രൊഡക്ഷൻ കൺട്രോളർ ലെനിൻ അനിരുദ്ധനും, ടൈറ്റിൽ  ഫോണ്ട്  ഡിസൈൻ  ജോമോനും ,    പി.ആർ. ഓ ആയി അജയ് തുണ്ടത്തിലും ആണ് അണിയറ ശിൽപ്പികൾ .  

കൊച്ചുപ്രേമൻ , എം. ജി സുനിൽ, പ്രശാന്ത് പത്തനംതിട്ട,  മധുസൂധനൻ മാവേലിക്കര , ജോർജ് ഉമ്മൻ, ജീജ സുരേന്ദ്രൻ  ,  ശശി വടയ്ക്കാട്  , എ . കെ നൗഷാദ് , തൃദീപ് കടയ്ക്കൽ ,  ടി അനി , പ്രദീപ് വാസുദേവ്, ബിബിൻ ലാൽ ,  ഷാജഹാൻ തറവാട്ടിൽ  , ഗോപി കൃഷ്ണൻ , പ്രദീപ് രാജ് , മുജീബ് സീബ്രാ ,റസാഖ് പാരഡൈസ്,  ശ്രീവിദ്യാ നായർ , നവ്യാ വിനോദ് , മായ സുകു എന്നിവരും, ഓഡിഷനിലൂടെ കണ്ടെത്തുന്ന പുതുമുഖങ്ങളുമാണ് ചിത്രത്തിലെ  അഭിനേതാക്കൾ . 

No comments:

Powered by Blogger.