" കടാരം കൊണ്ടാൻ " മികച്ച മാസ് സ്പൈ മൂവി എന്റെർടെയിനർ . ചിയാൻ വിക്രമിന്റെ ശക്തമായ തിരിച്ചു വരവ്. ലെനയുടെ മിന്നുന്ന പ്രകടനം.

അടുത്ത കാലതൊന്നും ചിയാൻ വിക്രമിന്റെ സിനിമകൾക്ക് ലഭിക്കാത്ത ആവേശമാണ്  " കടാരം കൊണ്ടാനിൽ "  പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. രാജേഷ് എം. ശെൽവ സംവിധാനം ചെയ്യുന്ന  ആക്ഷൻ ത്രില്ലറാണ് " കടാരം കൊണ്ടാൻ " .

രാജ്കമൽ ഇൻറർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിക്കുന്ന 45-മത് ചിത്രമാണിത്. ട്രിഡന്റ് ആർട്സ് ആർ. മാധവനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 

ഈ സിനിമയ്ക്ക് വേണ്ടി കിടിലൻ മേക്കോവർ നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ചിയാൻ വിക്രം . കമലഹാസന്റെ ഇളയ മകളും ,നടിയുമായ അക്ഷര ഹാസനാണ് നായിക. അക്ഷരയുടെ ജോഡിയായി എത്തുന്നത് അബി നാസറാണ്. നടൻ നാസറിന്റെ മകനാണ് അബി. അബിയുടെ ആദ്യ ചിത്രം കൂടിയാണിത്. അബി ഹസൻ, മലയാളി താരം ലെന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അബി നാസർ, ലെന എന്നിവയുടെ അഭിനയം മികച്ചതായി . 

സംഗീതം എം. ജിബ്രാനും , ഗാനരചന പ്രിയൻ, ഷബീർ എന്നിവരും, ഛായാഗ്രഹണം ശ്രീനിവാസ് ആർ. ഗുപ്തയും , എഡിറ്റിംഗ് പ്രവീൺ കെ. എല്ലും നിർവ്വഹിക്കുന്നു. 

സിംഗപ്പൂരിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. ഒരു സ്പൈ ത്രില്ലറാണ് ഈ സിനിമ. ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളാണ്  ഒരുക്കിയിട്ടുള്ളത്. സിനിമയുടെ ഹൈലൈറ്റ് പശ്ചാത്തല സംഗീതമാണ്. 

കമൽഹാസൻ നായകനായ " തുങ്കാവനം" സംവിധാനം ചെയ്തിരുന്നത് രാജേഷ് എം. സിൽവയാണ്. ചിയാൻ വിക്രമിന്റെ മാസ് ചിത്രമായി ഈ സിനിമയെ  കാണാം .

Rating : 3.5 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.